• HOME
 • »
 • NEWS
 • »
 • film
 • »
 • Pop Corn | തീയറ്ററിലെ പോപ്‌കോണിന് വിലകൂടുന്നത് എന്തുകൊണ്ട്?

Pop Corn | തീയറ്ററിലെ പോപ്‌കോണിന് വിലകൂടുന്നത് എന്തുകൊണ്ട്?

അടിസ്ഥാന സൗകര്യം, പ്രവർത്തനത്തനുള്ള ചെലവ്, കെട്ടിട വാടക, മാളുകൾക്ക് കൊടുക്കുന്ന വാടക എല്ലാം തീയറ്റർ നടത്തിപ്പിൽ ഉൾപ്പെടുന്നുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  എല്ലാ വില നിലവാരത്തിലും ഇന്ത്യയിൽ (India) മെച്ചപ്പെട്ട മൾട്ടിപ്ലക്‌സ് (multiplex) അനുഭവം ലഭ്യമാക്കണമെന്ന് പിവിആർ (PVR) ചെയർമാനും എംഡിയുമായ അജയ് ബിജ്‌ലി. തീയറ്റർ ബിസിനസിന് (theatre business) വളരാനുള്ള എല്ലാ സാധ്യതയും ഇന്ത്യയിലുണ്ടെന്നും എന്നാൽ ആവശ്യത്തിന് തീയറ്ററുകൾ നിലവിൽ ഇല്ലെന്നും അദ്ദേഹം ഇക്കണോമിക്‌സ് ടൈംസിനോട് പറഞ്ഞു.

  1,500 കോടി രൂപ മൂല്യമുള്ള ഫുഡ് ആന്റ് ബിവറേജസ് ബിസിനസിനെക്കുറിച്ചും അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തി.

  പിവിആർ തീയറ്ററുകളിലെ വിലകൂടിയ ഭക്ഷണത്തെക്കുറിച്ച് ആളുകൾ പരാതി പറയാറുണ്ട്. ഇക്കാര്യത്തിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒറ്റ സ്‌ക്രീനിൽ നിന്നും മൾട്ടിപ്ലക്‌സുകളിലേയ്ക്കുള്ള മാറ്റം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ഇവയുടെ നടത്തിപ്പിനായുള്ള ചെലവും മൂലധനവും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

  അടിസ്ഥാന സൗകര്യം, പ്രവർത്തനത്തനുള്ള ചെലവ്, കെട്ടിട വാടക, മാളുകൾക്ക് കൊടുക്കുന്ന വാടക എല്ലാം തീയറ്റർ നടത്തിപ്പിൽ ഉൾപ്പെടുന്നുണ്ട്.

  'ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ചെലവ് അത്യാവശ്യമാണ്. ശരിയായ സേവനം ലഭിച്ചു കഴിഞ്ഞാൽ ജനങ്ങൾ ഒന്നിനെക്കുറിച്ചും പരാതിപ്പെടില്ല' ബിജ്‌ലി പറഞ്ഞു.

  'നേരത്തെ സിംഗിൾ സ്‌ക്രീനുകളിൽ തീയറ്റർ നടത്തിയിരുന്നപ്പോൾ ഒരു പ്രൊജക്ഷൻ റൂം, ഒരു സൗണ്ട് സിസ്റ്റം എന്നിവയാണ് ഉണ്ടായിരുന്നത്. മൾട്ടിപ്ലക്‌സ് വന്നപ്പോൾ പദ്ധതി ചെലവ് നാല് മുതൽ ആറ് മടങ്ങ് വരെ വർദ്ധിച്ചു.'

  മൾട്ടിപ്ലക്സുകളിൽ ആറ് പ്രൊജക്ഷൻ റൂമുകളുള്ള ആറ് സ്‌ക്രീനുകളും ആറ് സൗണ്ട് സിസ്റ്റങ്ങളും എയർ കണ്ടീഷൻ ചെയ്ത ഹാളുമാണ് ഉള്ളത്. അതിനാൽ പ്രവർത്തനച്ചെലവും നിർമ്മാണ ചെലവും വളരെയധികം വർധിച്ചതായി ബിജ്‌ലി വ്യക്തമാക്കുന്നു.

  തിയേറ്ററിന്റെ ഗുണനിലവാരത്തിൽ ആളുകൾ വളരെയധികം സന്തുഷ്ടരാണ്, അല്ലായിരുന്നു എങ്കിൽ ഇത്രയധികം ഭക്ഷണ വിൽപ്പന ഇവിടെ നടക്കുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിന് മുൻപുള്ള നിലയിലേയ്ക്ക് തിയേറ്റർ വരുമാനം എത്തിത്തുടങ്ങിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

  ഐനോക്‌സുമായുള്ള ലയനത്തെ സംബന്ധിച്ച സ്ഥിരീകരണം ഏതാനും മാസങ്ങൾക്കുള്ളിൽ ഉണ്ടാകുമെന്നും പിവിആർ എംഡി വ്യക്തമാക്കി.

  മലയാള സിനിമയിൽ വർധിച്ചുവരുന്ന ഡീഗ്രേഡിങ് പ്രവണതയ്ക്കും വർഗീയതയ്ക്കും കൂച്ചുവിലങ്ങിടാൻ ഫാൻസ്‌ ഷോകൾ വേണ്ടെന്നുവയ്ക്കാൻ തീയേറ്ററുകൾ ഒരുകാലത്ത് തീരുമാനിച്ചിരുന്നു. ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് യുണൈറ്റഡ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് കേ​ര​ള അഥവാ ഫിയോക് (Film Exhibitors United Organisation of Kerala (FEUOK) ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മുമ്പ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

  എന്നാൽ മലയാള ചിത്രങ്ങളും താരങ്ങളും മികച്ച പ്രകടനം പുറത്തെടുത്ത് ചിത്രങ്ങൾ ശ്രദ്ധനേടാൻ തുടങ്ങിയതോടെ ഈ തീരുമാനം മാറി. ഭീഷ്മപർവം, പാപ്പൻ, കടുവ, ന്നാ താൻ കേസ് കൊട്, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾ ഈ വര്ഷം മികച്ച കളക്ഷൻ നേടിയിരുന്നു.

  ദുൽഖർ സൽമാൻ നായകനായ 'സീതാരാമം' ഓഗസ്റ്റ് 5നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മനോഹരമായ ഒരു കവിത പോലെ പ്രേക്ഷകന്റെ മനസ്സിൽ ഇടം നേടിയ ചിത്രം മികച്ച അഭിപ്രായങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ യു.എസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള താരം എന്ന റെക്കോർഡ് കൂടി അദ്ദേഹം കരസ്ഥമാക്കിയിരുന്നു. യു.എസ്. പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്.
  Published by:user_57
  First published: