• HOME
  • »
  • NEWS
  • »
  • film
  • »
  • Karthi | 'ആദ്യം നന്നായി പഠിക്കട്ടെ'; മലയാള സിനിമയിൽ അഭിനയിക്കുമെന്ന് ഉറപ്പ് നൽകി കാർത്തി

Karthi | 'ആദ്യം നന്നായി പഠിക്കട്ടെ'; മലയാള സിനിമയിൽ അഭിനയിക്കുമെന്ന് ഉറപ്പ് നൽകി കാർത്തി

അവസരങ്ങൾ വന്നാൽ സ്വീകരിക്കുമെന്നും കാർത്തി

  • Last Updated :
  • Share this:
    നന്നായി പഠിച്ച ശേഷം മലയാള സിനിമാ മേഖലയിലേക്ക് എത്തുമെന്ന് ഉറപ്പു നൽകി തമിഴ് നടൻ കാർത്തി (Karthi). അവസരങ്ങൾ വന്നാൽ സ്വീകരിക്കുമെന്നും നടൻ തിരുവനന്തപുരത്ത് പറഞ്ഞു. വിരുമന്‍ (Viruman)സിനിമയുടെ പ്രൊമോഷനുവേണ്ടി തലസ്ഥാനത്തെത്തിയതാണ് കാർത്തിയും സംഘവും.

    ചിത്രത്തിലെ നായിക അദിതി ശങ്കറും ഒപ്പമുണ്ടായിരുന്നു. ഓഗസ്റ്റ് 12നാണ് മുത്തയ്യ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുക. പ്രേക്ഷകർക്ക് നല്ലൊരു എൻറർടെയിനറാകും ചിത്രമെന്ന് കാർത്തി പറഞ്ഞു.

    മാത്രമല്ല, ആരാധകർക്ക് ആവേശമുണ്ടാക്കുന്ന മറ്റൊരു വാർത്ത കൂടി കാർത്തി പുറത്തുവിട്ടിട്ടുണ്ട്. കൈതി 2 ന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കുമെന്ന് കാർത്തി അറിയിച്ചു. വിജയ് നായകനാകുന്ന ദളപതി 67 ന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് കൈതി 2 ന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കാർത്തി അറിയിച്ചിരിക്കുന്നത്.

    Also Read- ഇവിടെ പ്രായം റിവേഴ്‌സ് ഗിയറിലാ; കുത്താമ്പുള്ളിയിൽ തിളങ്ങി സംയുക്ത വർമ്മ

    ഇതിനൊപ്പം സ്വാഭാവികമായി ഉയരുന്ന ചോദ്യത്തിനും കാർത്തി മറുപടി നൽകി. കൈതി 2 ൽ റോളക്സ് ഉണ്ടാകുമോ? ലോകേഷിന്റെ വിക്രമിൽ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രവും കൈതിയിലെ കാർത്തിയുടെ ദില്ലിയും നേർക്കുനേർ ഒരു സിനിമയിൽ വരുമോ എന്ന് ആരാധകർ നേരത്തേ മുതൽ ചോദിക്കുന്നതാണ്.



    ഇത് തനിക്കും അറിയില്ലെന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള കാർത്തിയുടെ മറുപടി. ഈ ചോദ്യത്തിനുള്ള ഉത്തരം ലോകേഷ് കനകരാജിന് മാത്രമേ പറയാനാകൂവെന്നും കാർത്തി വ്യക്തമാക്കി.

    കമൽഹാസൻ നായകനായ വിക്രം അവസാനിക്കുന്നത് സൂര്യയുടെ റോളക്സിലും കാർത്തിയുടെ ദില്ലിയിലുമാണ്. വിക്രമിൽ കാർത്തി നേരിട്ട് പ്രത്യക്ഷപ്പെട്ടിരുന്നില്ല. ദില്ലിയുടെ ശബ്ദത്തിലാണ് സിനിമ അവസാനിക്കുന്നത്. ഇതോടെ ചേട്ടനും അനുജനും ഒന്നിച്ച് നേർക്കു നേർ പോരാടുന്ന ഒരു ലോകേഷ് കനകരാജ് ചിത്രമുണ്ടാകുമെന്ന് സൂചനകൾ ഉയർന്നത്.
    Published by:Naseeba TC
    First published: