• HOME
 • »
 • NEWS
 • »
 • film
 • »
 • RRR | ഒമിക്രോൺ പശ്ചാത്തലത്തിൽ രാജമൗലിയുടെ RRR റിലീസ് മാറ്റിവയ്ക്കുമോ?

RRR | ഒമിക്രോൺ പശ്ചാത്തലത്തിൽ രാജമൗലിയുടെ RRR റിലീസ് മാറ്റിവയ്ക്കുമോ?

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം റിലീസ് മാറ്റിവയ്ക്കുമോ?

RRR

RRR

 • Last Updated :
 • Share this:
  ബോക്‌സ് ഓഫീസിൽ ഇന്ത്യൻ സിനിമകൾ വീണ്ടും പ്രതാപകാലത്തേക്കുള്ള മടങ്ങിവരവിന് തുടക്കം കുറിച്ച വേളയിൽ വീണ്ടും രാജ്യത്തുടനീളമുള്ള കോവിഡ് -19 കേസുകളുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം ആശങ്കയാവുന്നു. ഷാഹിദ് കപൂറും മൃണാൽ ഠാക്കൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ജേഴ്‌സി 2021' ഡിസംബർ 31 ന് റിലീസ് ചെയ്യാനിരുന്നെങ്കിലും ചിത്രം മാറ്റിവയ്ക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു.

  നിലവിലെ സാഹചര്യവും അനിശ്ചിതത്വവും കണക്കിലെടുത്ത് കൂടുതൽ സിനിമകളുടെ റിലീസുകൾ വൈകിയേക്കും. ഡൽഹി സർക്കാർ ഇതിനകം തിയേറ്ററുകൾ അടച്ചിട്ടിരിക്കെ, മഹാരാഷ്ട്ര സിനിമാ തിയേറ്ററുകൾ 50 ശതമാനം കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നു, കൂടാതെ പല സംസ്ഥാനങ്ങളും രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.

  ജനുവരി 7 ന് റിലീസ് ചെയ്യാനിരുന്ന ജൂനിയർ എൻടിആർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന RRR അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കാൻ പോകുകയാണെന്ന് ഇപ്പോൾ അറിയുന്നു.

  എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം തീരുമാനിച്ച പ്രകാരം റിലീസ് ചെയ്യാൻ പോകുകയാണെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്. മഹാരാഷ്ട്രയിലും മറ്റ് സംസ്ഥാനങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് ഏറ്റവും പുതിയ വാർത്ത. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചിത്രം റിലീസ് ചെയ്യേണ്ടെന്നാണ് അണിയറപ്രവർത്തകരുടെ തീരുമാനം.  സിനിമ നീട്ടിവയ്ക്കാൻ പോകുന്നു എന്നാണ് നിർമ്മാതാവും സിനിമാ ബിസിനസ് വിദഗ്ധനുമായ ഗിരീഷ് ജോഹറിൽ നിന്നും ന്യൂസ് 18 ഡോട്ട് കോമിനു ലഭിച്ച വിവരം. “സിനിമയുടെ നിർമ്മാതാക്കളിൽ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും, ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിലേക്ക് പോകുന്നതിനാൽ ആർആർആർ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി വ്യാപാര വൃത്തങ്ങൾക്കിടയിൽ സംസാരമുണ്ട്," ജോഹർ പറഞ്ഞു.

  ഈ തീരുമാനം വലിയ തിരിച്ചടിയാകുമെന്ന് ജോഹർ കൂട്ടിച്ചേർക്കുന്നു, കാരണം രണ്ട് ദിവസം മുമ്പ് ടീം എപി പ്രശ്‌നം കാരണം നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് വിതരണക്കാരുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച് ചിത്രത്തിലെ #RiseOfRam എന്ന ഗാനവും പുറത്തിറക്കി. “ആർആർആർ മികച്ച വിജയം നേടാൻ സാധ്യതയുള്ള ചിത്രമാണ്. ഇന്ത്യൻ സിനിമയിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണിത്. നിർമ്മാതാക്കൾ വലിയ തോതിൽ പ്രമോഷനുകൾ നടത്തുകയും കുറച്ച് സിനിമകൾ റിലീസ് തിയതികൾ മുന്നോട്ട് നീക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അങ്ങനെ അവർക്ക് ഒരു സോളോ റിലീസ് ലഭിക്കാൻ വേണ്ടിയായിരുന്നു അത്. നിർഭാഗ്യവശാൽ, നിർമ്മാതാക്കൾക്ക് റിലീസ് മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്," ജോഹർ കൂട്ടിച്ചേർത്തു.

  ചിത്രം മാറ്റിവയ്ക്കാനുള്ള തീരുമാനം ഏറെക്കുറെ അന്തിമമാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു ട്രേഡ് അനലിസ്റ്റ് പറഞ്ഞതിങ്ങനെ: “ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ എക്സിബിറ്റർമാർക്കൊപ്പം വിദേശ വിതരണക്കാരോടും കാലതാമസത്തെക്കുറിച്ച് ഇതിനകം അറിയിച്ചിട്ടുണ്ട്. റിലീസുമായി ബന്ധപ്പെട്ട എല്ലാം തയ്യാറായിക്കഴിഞ്ഞാൽ ഇത് വലിയ നഷ്ടമായിരിക്കും."
  Published by:user_57
  First published: