തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് ഏകാന്തവാസവും അതിജീവനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് തിരക്കഥകൾ ക്ഷണിച്ചത്. 737 തിരക്കഥകൾ ലഭിച്ചതിൽ 10 തിരക്കഥകളാണ് തിരഞ്ഞെടുത്തത്. രണ്ട് ഘട്ടങ്ങളായിട്ട് ആയിരുന്നു തിരഞ്ഞെടുപ്പ്.
ഹ്രസ്വചിത്ര തിരക്കഥ രചനാമത്സരത്തിന്റെ ഫലം മന്ത്രി എ.കെ.ബാലനാണ് പ്രഖ്യാപിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 10 തിരക്കഥകൾ ഇവയാണ്.മോട്ടോർ സൈക്കിൾ ഡയറീസ് - അജയ് കുമാർ എം.,സൂപ്പർ സ്പ്രെഡർ - ഡോ. കെ.അനീഷ് പള്ളിയിൽ,ലൈഫ് ഈസ് ബ്യൂട്ടിഫുൾ - ഹേമ എസ് ചന്ദ്രേടത്ത്,അകം - ജിനേഷ് വി.എസ്,ദാവീദ് ആൻഡ് ഗോലിയാത്ത് - ഫാ.ജോസ് പുതുശ്ശേരി,ഭയഭക്തി - മനോജ് പുഞ്ച,ഒരേശ്വാസം - റിയാസ് ഉമർ,കള്ളന്റെ ദൈവം - സി.സന്തോഷ് കുമാർ,ഒരു ബാർബറിന്റെ കഥ - ഷനോജ് ആർ.ചന്ദ്രൻ,ദി റാറ്റ് - സ്മിറ്റോ തോമസ്.
You may also like:തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് മുല്ലപ്പള്ളി [NEWS]മുസ്ലിങ്ങൾക്ക് പരിക്കേൽക്കാതെ ഇന്ത്യക്കെതിരെ അണുവായുധം പ്രയോഗിക്കാൻ കഴിയും [NEWS] കോവിഡ് രോഗികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതി [NEWS]
തിരഞ്ഞെടുത്ത തിരക്കഥകളെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങൾ നിർമിക്കുന്നതിന് 50,000 രൂപ വീതം ചലച്ചിത്ര അക്കാദമി നൽകും. ഇംഗ്ലീഷിലും മലയാളത്തിലും തിരക്കഥകൾ ലഭിച്ചു. ആദ്യഘട്ടത്തിൽ ഉണ്ണി ആർ, സജീവ് പാഴൂർ, ശ്രീബാല കെ മേനോൻ, കെ.എം കമൽ, സിദ്ധാർത്ഥ ശിവ, സംഗീത ശ്രീനിവാസൻ, പ്രശാന്ത് വിജയ് എന്നിവരടങ്ങുന്ന ജൂറി ആദ്യഘട്ട തിരക്കഥകൾ കണ്ടെത്തി.
69 തിരക്കഥകളാണ് ആദ്യം തിരഞ്ഞെടുത്തത്. തുടർന്ന് ബ്ലസി, ശ്യാമപ്രസാദ്, എഴുത്തുകാരി ചന്ദ്രമതി എന്നിവർ ചേർന്ന് 10 തിരക്കഥകളെ കണ്ടെത്തുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.