• HOME
  • »
  • NEWS
  • »
  • film
  • »
  • തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ; വോയിസ് ഓഫ് വിമെൻ രൂപീകൃതമായി

തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ; വോയിസ് ഓഫ് വിമെൻ രൂപീകൃതമായി

Women Collective in Telugu Cinema, Voice of Women, formed | എണ്‍പതിലധികം സ്ത്രീകളാണ് വോയ്സ് ഓഫ് വിമണില്‍ (VoW) അംഗങ്ങളായുള്ളത്

ലക്ഷ്മി മഞ്ജു

ലക്ഷ്മി മഞ്ജു

  • Last Updated :
  • Share this:
    മലയാള സിനിമയിലെ വനിതാ കൂട്ടായ്മ WCCക്ക് സമാനമായി തെലുങ്ക് സിനിമയിലും ഒരു സംഘടന രൂപീകൃതമായി. വോയ്സ് ഓഫ് വിമൺ എന്ന പേരിൽ ഡബ്ല്യു.സി.സിയ്ക്ക് സമാനമായാണ് തെലുങ്ക് കൂട്ടായ്മ. നടി ലക്ഷ്മി മഞ്ജു, നിര്‍മാതാക്കളായ സ്വപ്ന ദത്ത്, സുപ്രിയ, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി എന്നിവരാന് വോയ്സ് ഓഫ് വിമണിന് രൂപം നല്‍കിയത്. എണ്‍പതിലധികം സ്ത്രീകളാണ് വോയ്സ് ഓഫ് വിമണില്‍ (VoW) അംഗങ്ങളായുള്ളത്.

    തൊഴിലിടങ്ങളിൽ ലിംഗാവബോധം സൃഷ്ടിക്കൽ ആണ് സംഘത്തിന്റെ പ്രധാന അജണ്ട. മാസത്തിൽ രണ്ടു തവണ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ VoW ഒത്തുകൂടും. തെലുങ്ക് സിനിമാ മേഖലയിലെ എല്ലാ വനിതാ ടെക്‌നീഷ്യന്മാരുടെയും ഡാറ്റാബേസ് രൂപീകരണവും പ്ലാൻ ചെയ്യുന്നുണ്ട്. തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമണം തടയാൻ ഫിലിം ചേംബർ ഓഫ് കോമേഴ്‌സിൽ ഒരു പാനൽ നിർമ്മിക്കാൻ VoW മുൻകൈ എടുത്തിരുന്നു. ഈ പാനലിൽ 25 അംഗങ്ങൾ ആണുള്ളത്. ഇതിൽ പകുതിയിലേറെയും സിനിമാ മേഖലക്ക് പുറത്തു നിന്നും ഉള്ളവരാണ്.

    2017ൽ നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം മലയാള സിനിമയിൽ രൂപീകരിച്ച സംഘടനയാണ് WCC. കേസിന്റെ തുടക്കത്തിലും, പിന്നീടങ്ങോട്ടുള്ള ചുവടുവയ്‌പ്പിലും WCC ശക്തമായ സാന്നിധ്യമായി നിലകൊണ്ടു. അവൾക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തി നടിക്കൊപ്പം നിലകൊണ്ടു WCC മുന്നോട്ടു വന്നു. ചലച്ചിത്ര മേഖലയിലെ ലിംഗ വിവേചനത്തിനെതിരെ WCC മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. 2017 നവംബർ ഒന്നിന് WCC ഒരു സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തു. സിനിമാ മേഖലയിലെ ലൈംഗികാതിക്രമണങ്ങൾക്കെതിരെ കഴിഞ്ഞ രണ്ട് കൊല്ലവും WCC ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോയിരുന്നു.

    First published: