• HOME
  • »
  • NEWS
  • »
  • film
  • »
  • KGF Chapter 2 Trailer| റോക്കി ഭായിയും അധീരയും തമ്മിലുള്ള പോരാട്ടം ഏപ്രിൽ 14ന്; കെജിഎഫ് ചാപ്റ്റർ 2 ട്രെയിലർ

KGF Chapter 2 Trailer| റോക്കി ഭായിയും അധീരയും തമ്മിലുള്ള പോരാട്ടം ഏപ്രിൽ 14ന്; കെജിഎഫ് ചാപ്റ്റർ 2 ട്രെയിലർ

ഏപ്രിൽ 14 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

  • Share this:
    കെജിഎഫിൽ ഗരുഡയുടെ മരണത്തിനു ശേഷം എന്തു സംഭവിച്ചു? KGFചാപ്റ്റർ 2 ട്രെയിലർ (KGF Chapter 2 Trailer)തുടങ്ങുന്നത് തന്നെ ഈ ചോദ്യവുമായാണ്. ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരുന്ന ട്രെയിലർ എന്ന വിശേഷണവുമായാണ് കെജിഎഫ് ചാപ്റ്റർ 2 ന്റെ ട്രെയിലർ പുറത്തിറങ്ങിയത്.

    ഏപ്രിൽ 14 നാണ് ചിത്രം പുറത്തിറങ്ങുന്നത്. കോവിഡ് മൂലം പലതവണ റിലീസ് മാറ്റിയതിനു ശേഷമാണ് പുതിയ ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

    തൂഫാന്‍ എന്ന് തുടങ്ങുന്ന ഗാനം കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ഒരുക്കിയിട്ടുണ്ട്. കന്നഡയ്ക്ക് പുറമേ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

    Also Read-ആവേശ കൊടുങ്കാറ്റായി റോക്കി ഭായ്; KGF 2 ലെ ആദ്യ ഗാനം 'തൂഫാന്‍ ' പുറത്തിറങ്ങി

    2108 ലാണ് പ്രാശാന്ത് നീലിന്റെ സംവിധാനത്തിൽ കെജിഎഫ് ആദ്യഭാഗം പുറത്തിറങ്ങുന്നത്. ഒരു കന്നഡ ചിത്രത്തിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ സ്വീകരണമായിരുന്നു രാജ്യത്ത് കെജിഎഫിന് ലഭിച്ചത്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയത്തിനു ശേഷം എത്തുന്ന രണ്ടാം ഭാഗം പുതിയ ചരിത്രമാകുമെന്ന ഉറപ്പിലാണ് ആരാധകർ.

    റോക്ക് സ്റ്റാർ യാഷ് നായകനാകുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ബോളിവുഡ് താരമായ സഞ്ജയ് ദത്ത് വില്ലൻ വേഷത്തിൽ എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അധീര എന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.

    സിനിമയുടെ കേരളത്തിലെ വിതരാണവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നേടിയത്.

    ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
    Published by:Naseeba TC
    First published: