നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • തലയിൽ ചുറ്റിക വീണ ലാസർ എളേപ്പന്റെ തമിഴ് പേരിൽ സിനിമ വരുന്നു; കോൺട്രാക്ടർ നേസമണി

    തലയിൽ ചുറ്റിക വീണ ലാസർ എളേപ്പന്റെ തമിഴ് പേരിൽ സിനിമ വരുന്നു; കോൺട്രാക്ടർ നേസമണി

    Yogi Babu and Oviya in the movie Contractor Nesamani | കോൺട്രാക്ടർ നേസമണിക്ക് ഒരു സിനിമ ഒരുങ്ങുന്നു

    ഓവിയ, യോഗി ബാബു

    ഓവിയ, യോഗി ബാബു

    • Share this:
      'ഫ്രണ്ട്‌സ്' എന്ന സിനിമ പറഞ്ഞാൽ എത്രപേർ എളുപ്പം തിരിച്ചറിയും എന്ന് ചോദിക്കുന്നതിനേക്കാളും ലാസർ എളേപ്പൻ ആരെന്നു ചോദിച്ചാൽ ഒരുപക്ഷെ എളുപ്പം കണ്ടെത്താൻ സാധിക്കും. പെയിന്റ് അടിച്ച് വൃത്തിയാക്കിയെടുക്കുന്ന വീട്ടിൽ നിന്നും ചുറ്റിക തലയിൽ വീണ് ബോധം പോകുന്ന ലാസർ എളേപ്പൻ എന്ന കഥാപാത്രം അവതരിപ്പിച്ചത് നടൻ ജഗതി ശ്രീകുമാറാണ്.

      ജയറാം, ശ്രീനിവാസൻ, മുകേഷ് എന്നിവർ ഉറ്റ ചങ്ങാതിമാരായി വേഷമിട്ട സിനിമയാണ് 'ഫ്രണ്ട്സ്'.

      ഈ ചിത്രം പിന്നീട് ഇതേ പേരിൽ തമിഴിൽ റീമേക് ചെയ്യപ്പെട്ടു. വിജയ്, സൂര്യ എന്നിവരായിരുന്നു നായക കഥാപാത്രങ്ങൾ ചെയ്തത്. 'കോൺട്രാക്ടർ നേസമണി' എന്ന വേഷം ചെയ്തത് നടൻ വടിവേലു ആണ്.

      ഇപ്പോൾ കോൺട്രാക്ടർ നേസമണിക്ക് ഒരു സിനിമ തന്നെ ഒരുങ്ങുന്നു. തമിഴിൽ തയ്യാറാവുന്ന ഈ ചിത്രത്തിൽ യോഗി ബാബു, ഓവിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.



      സ്വാദി എം.എസ്. സംവിധാനം ചെയ്ത യോഗി ബാബുവിന്റെയും ഓവിയയുടെയും പുതിയ ചിത്രത്തിന് രസകരമായ ഈ പേര് ലഭിച്ചിരിക്കുകയാണ്. പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിരവധി പ്രശസ്ത തമിഴ് താരങ്ങൾ അവരുടെ ട്വിറ്റർ ഹാൻഡിലുകളിൽ ലോഞ്ച് ചെയ്തു.

      പോസ്റ്ററിൽ രണ്ട് പ്രശസ്ത ഹോളിവുഡ് സൂപ്പർഹീറോകൾ ഉള്ളതിനാൽ ചിത്രം ഒരു സൂപ്പർ ഹീറോ ചിത്രമായിരിക്കുമെന്ന് 'കോൺട്രാക്ടർ നേസമണി'യുടെ ഫസ്റ്റ് ലുക്ക് സൂചന നൽകുന്നു. 'കോൺട്രാക്ടർ നേസമണി'യ്ക്ക് വിവാദ ഒരു വാചകം കൂടിയുണ്ട്. ' ടൈം ടു ലീഡ് ' എന്നാണത്. ഇത് നേരത്തെ വിജയ് യുടെ' തലൈവ'യുടെ സബ്‌ടൈറ്റിലായിരുന്നു, പിന്നീട് എതിർപ്പുകൾ കാരണം നീക്കം ചെയ്യുകയായിരുന്നു.

      'കോൺട്രാക്ടർ നേസമണി' ഒരു മുഹൂർത്ത പൂജയോടെ ആരംഭിക്കാൻ ഒരുങ്ങുന്നു. പ്രധാന വേഷങ്ങളിൽ ഒരു പുതിയ ജോഡി ഉള്ളതിനാൽ. തമിഴകത്ത് ചിത്രത്തിന്റെ മേലുള്ള പ്രതീക്ഷകൾ ഏറെയാണ്.



      1999ൽ മലയാളത്തിൽ പുറത്തിറങ്ങിയ 'ഫ്രണ്ട്സ്' സംവിധാനം ചെയ്തത് സിദ്ധിഖ് ആണ്. രണ്ടു കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയ ചിത്രം 10 കോടി കളക്റ്റ് ചെയ്ത് ബോക്സ് ഫ വിജയമായി മാറിയിരുന്നു. മീനായാണ് സിനിമയിലെ നായിക. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഈണമിട്ടത് ഇളയരാജയാണ്.

      Summary: Oviya and Yogi Babu to star in the Tamil movie Contractor Nesamani, named after the eponymous character in another Tamil flick 'Friends'. This role is noteworthy for the performance of actor Vadivelu. 'Friends' is the Tamil remake of a Malayalam movie of the same name
      Published by:user_57
      First published:
      )}