നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'മുന്തിരി മൊഞ്ചൻ' തമിഴിലേക്ക്, തവളയായി യോഗി ബാബു

    'മുന്തിരി മൊഞ്ചൻ' തമിഴിലേക്ക്, തവളയായി യോഗി ബാബു

    Yogi Babu to reprise the role of frog in Munthiri Monjan Tamil version | നവാഗതനായ വിജിത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുന്തിരി മൊഞ്ചൻ'

    യോഗി ബാബു, മുന്തിരി മൊഞ്ചൻ പോസ്റ്റർ

    യോഗി ബാബു, മുന്തിരി മൊഞ്ചൻ പോസ്റ്റർ

    • Share this:
      നവാഗതനായ വിജിത് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുന്തിരി മൊഞ്ചൻ'. ഈ സിനിമ തമിഴിലേക്ക് വരുമ്പോൾ യോഗി ബാബു ആണ് സലിം കുമാറിന്റെ പ്രതീകാത്മകമായ 'തവള' കഥാപാത്രം ചെയ്യാൻ ഒരുങ്ങുന്നത്. ഫ്രൈഡേ, ടൂർണമെന്റ്, ഒരു മെക്സിക്കൻ അപാരത തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മനേഷ് കൃഷ്ണൻ നായകനാകുന്ന മുന്തിരി മൊഞ്ചൻ ഡിസംബർ 6ന് റിലീസ് ചെയ്യും.

      വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.

      മൂവി ഫാക്ടറിയുടെ ബാനറിലാണ് വിതരണം. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍(ബോളിവുഡ്), സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, ദേവൻ, സലീമ, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാർ തുടങ്ങിയവര്‍ക്ക് പുറമെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിജിത് നമ്പ്യാർ തന്നെ സംഗീതമൊരുക്കുന്നു.

      First published:
      )}