HOME » NEWS » Film » MOVIES YUVAM MOVIE IS GETTING READY FOR ITS OTT OUTING AFTER THEATRE RELEASE

Yuvam on OTT | അമിത് ചക്കാലക്കൽ നായകനായ 'യുവം' ഇനി ഒ.ടി.ടി.യിൽ കാണാം

Yuvam movie is getting ready for its OTT outing after theatre release | അമിത് ചക്കാലക്കൽ നായകനാകുന്ന യുവം, ഇനി ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആയ ഫസ്റ്റ്ഷോസ് വഴി കാണാൻ സാധിക്കും

News18 Malayalam | news18-malayalam
Updated: March 19, 2021, 6:39 PM IST
Yuvam on OTT | അമിത് ചക്കാലക്കൽ നായകനായ 'യുവം' ഇനി ഒ.ടി.ടി.യിൽ കാണാം
യുവം
  • Share this:
അമിത് ചക്കാലക്കൽ നായകനാകുന്ന യുവം, ഇനി ഒ.ടി.ടി. പ്ലാറ്റ്‌ഫോം ആയ ഫസ്റ്റ്ഷോസ് വഴി കാണാൻ സാധിക്കും. യുവം 2021 ഫെബ്രുവരി 12 നാണ് തിയേറ്ററിൽ റിലീസിനെത്തിയത്. കേരളത്തിലെ തിയേറ്ററുകൾക്ക് പ്രദർശനാനുമതി ലഭിച്ച ശേഷം പുറത്തു വരുന്ന ആദ്യ ചിത്രങ്ങളുടെ നിരയിൽ യുവവുമുണ്ടായിരുന്നു.

ലോക്ക്ഡൗൺ സമയത്ത് പുറത്തിറങ്ങിയ ചിത്രമായിട്ടും പ്രമേയം കൊണ്ടും, അഭിനയമികവുകൊണ്ടും പ്രേക്ഷകർ ഇരു കയ്യും നീട്ടി യുവത്തെ വരവേറ്റു. ചിത്രം തിയേറ്ററിൽ പ്രദർശനത്തിനെത്തിയെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ഒ. ടി. ടി റിലീസിനായി ഒട്ടനേകം പേർ കാത്തിരുന്നു എന്ന് അണിയറപ്രവർത്തകർ പറയുന്നു. അതിനു മറുപടിയായാണ് ഫസ്റ്റ്ഷോസ് എന്ന പുതിയ ഓൺലൈൻ പ്ലാറ്റഫോം വഴി ചിത്രം പ്രദർശനത്തിന് എത്തുന്നത്.

ഫസ്റ്റ് ഷോസിന്റെ പ്രത്യേകത, ഇതിൽ ലോഗിൻ ചെയ്യാൻ സബ്സ്ക്രിപ്ഷൻ വേണ്ട എന്നതാണ്. പകരം പേ പെർ വ്യൂ ഓപ്ഷൻ ആണ് ഇവർ നൽക്കുന്നത്. ജിസിസി രാഷ്ട്രങ്ങളിലും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ പ്ലാറ്റ്‌ഫോം വഴി 'യുവം' കാണികൾക്ക് ലഭ്യമാണ്. കേരളത്തിലെ പ്രേക്ഷകർക്ക് ഫസ്റ്റ് ഷോസ് വഴി പേ പെർ വ്യൂ ഓപ്ഷനോടെ ഇന്ന് മുതൽ കാണാൻ സാധിക്കും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം.



വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമ്മിച്ച്‌ പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന യുവം, കൈകാര്യം ചെയ്യുന്ന കെ. എസ്. ആർ. ടി. സി പ്രമേയം വ്യത്യസ്ത കൊണ്ട് ഒരുപാട് വേറിട്ട ഒരു സിനിമ തന്നെയാണ്.

അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗോപി സുന്ദർ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണനാണ് ഗാനരചയിതാവ്.

ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം. ബിജു തോമസ് പ്രൊഡക്ഷൻ കൺട്രോളർ ആയ ചിത്രത്തിന്റെ സംഘട്ടനങ്ങൾ സൂരറായ് പോട്ട് എന്ന ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയ വിക്കിയും മാഫിയ ശശിയും ചേർന്നാണ് ചെയ്തിരിക്കുന്നത്. ഡാൻ ജോസ് സൗണ്ട് ഡിസൈനിങ്ങും പനാഷ് എന്റർടെയിന്റ്മെന്റ് വി. എഫ്. എക്സും കൈകാര്യം ചെയ്തിരിക്കുന്നു.

Summary: Malayalam movie Yuvam is getting ready for OTT outing after theatre release. The film starring Amith Chakalakkal is a youth-oriented movie on a socially relevant theme. It is being released on the digital platform called First Shows, that works on 'pay-per-view'
Published by: user_57
First published: March 19, 2021, 6:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories