HOME » NEWS » Film » MOVIES ZAIRA WASIM REQUEST FANS TO REMOVE HER PICTURES FROM SOCIAL MEDIA

'ദയവ് ചെയ്ത് എന്‍റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യൂ'; ആരാധകരോട് അഭ്യര്‍ഥനയുമായി സൈറ വസീം

തന്‍റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം തുടങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തിൽ നിങ്ങളുടെ സഹകരണം എനിക്ക് കൂടുതൽ നേട്ടം നൽകുമെന്നുമാണ് ഇൻസ്റ്റയിൽ പങ്കുവച്ച കുറിപ്പിലൂടെ സൈറ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 23, 2020, 2:32 PM IST
'ദയവ് ചെയ്ത് എന്‍റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യൂ'; ആരാധകരോട് അഭ്യര്‍ഥനയുമായി സൈറ വസീം
Zaira Wasim
  • Share this:
തന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന അഭ്യര്‍ഥനയുമായ ബോളിവുഡ് താരമായിരുന്ന സൈറ വസീം. ദംഗൽ, സീക്രട്ട് സൂപ്പർ സ്റ്റാർ തുടങ്ങി ചുരുക്കം ചിത്രങ്ങളിലൂടെ തന്നെ ദേശീയ പുരസ്കാര നിറവിൽ വരെയെത്തിയ 18കാരിയായ സൈറ കഴിഞ്ഞ വർഷം അഭിനയം രംഗം ഉപേക്ഷിച്ചിരുന്നു. മതവിശ്വാസം മുറുകെപ്പിടിക്കുന്നതിനായാണ് രംഗം ഉപേക്ഷിക്കുന്നതെന്ന് താരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സിനിമാ മേഖല വിട്ടെങ്കിലും സോഷ്യൽ മീഡിയയിൽ സൈറയ്ക്ക് ആരാധകരും ഫാൻ പേജുകളും ഇപ്പോഴും ധാരാളമുണ്ട്.

Also Read-'ഈമാനിൽ നിന്നകന്നു'; ദൈവവിശ്വാസം മുറുകെ പിടിക്കാൻ അഭിനയം നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ദംഗൽ നായിക

ആ സാഹചര്യത്തിലാണ് തന്‍റെ ചിത്രങ്ങൾ പങ്കുവയ്ക്കരുതെന്ന് സൈറ അഭ്യർഥിച്ചിരിക്കുന്നത്. തന്‍റെ ജീവിതത്തിലെ ഒരു പുതിയ അധ്യായം തുടങ്ങാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തിൽ നിങ്ങളുടെ സഹകരണം എനിക്ക് കൂടുതൽ നേട്ടം നൽകുമെന്നുമാണ് ഇൻസ്റ്റയിൽ പങ്കുവച്ച കുറിപ്പിലൂടെ സൈറ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

'എനിക്ക് നിങ്ങൾ നൽകിയ സ്നേഹത്തിനും എന്നോട്ട് കാട്ടിയ അനുകമ്പയ്ക്കുമൊക്കെ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. സ്നേഹവും കരുത്തും നൽകി എല്ലാക്കാര്യത്തിലും എന്നോടൊപ്പം ഉറച്ചുനിന്നതിന് നന്ദി. നിങ്ങളുടെ അക്കൗണ്ടുകളിൽ നിന്നും എന്‍റെ ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് ഞാനിപ്പോൾ അഭ്യർത്ഥിക്കുകയാണ്. മറ്റു ഫാന്‍ പേജുകളും ഇത് ചെയ്യണം..








View this post on Instagram






A post shared by Zaira Wasim (@zairawasim_)






ഇന്‍റർനെറ്റിൽ നിന്നും നീക്കം ചെയ്യുക എന്നത് അസാധ്യമാണെന്ന് എനിക്കറിയാം. പക്ഷെ ഇപ്പോൾ എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഇനിയും ചിത്രങ്ങൾ പങ്കുവയ്ക്കരുതെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കലാണ്.മുൻപ് പിന്തുണച്ചത് പോലെ ഇക്കാര്യത്തിലും നിങ്ങളുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.. ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഞാൻ നിങ്ങളുടെ സഹകരണം അതിന് ഗുണം ചെയ്യും. എന്‍റെ യാത്രയിൽ പങ്കു ചേർന്നതിന് നന്ദി'. സൈറ ഇൻസ്റ്റയിൽ കുറിച്ചു.
Published by: Asha Sulfiker
First published: November 23, 2020, 2:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories