• HOME
  • »
  • NEWS
  • »
  • film
  • »
  • പ്രണവിന് നായിക സയ ഡേവിഡ്

പ്രണവിന് നായിക സയ ഡേവിഡ്

  • Share this:
    പ്രണവ് മോഹൻലാൽ നായകനായി 2019 ജനുവരിയിൽ പുറത്തിറങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നായിക സയ ഡേവിഡ്. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പുതിയ പോസ്റ്ററിൽ നായകനൊപ്പമുള്ള സയയുടെ ചിത്രമുണ്ട്. പുതുമുഖമാണ്. ആദ്യ ചിത്രം ആദിയിലും പ്രണവിന്റെ നായിക എന്ന് പറയാൻ തക്കവണ്ണം ഒരു കഥാപാത്രമില്ലായിരുന്നു. എന്നാൽ നായകന്റെ സുഹൃത്തിന്റെ വേഷത്തിൽ അദിതി രവി എത്തിയിരുന്നു.

    ബോക്സ് ഓഫീസിൽ കൊച്ചുണ്ണി മുന്നിൽ, പിന്നാലെ ഒടിയൻ

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി പ്രണവ് പ്രത്യേകം സർഫിങ് പരിശീലനം നേടിയിരുന്നു. പൊതുവെ സാഹസിക കായിക വിനോദങ്ങൾ ഇഷ്ടമുള്ള കൂട്ടത്തിലാണ് പ്രണവ്. ജിംനാസ്റ്റിക്സ്, റോക്ക് ക്ലൈമ്പിങ് തുടങ്ങിയ ഇനങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ആദിയിലെ പാർക്കർ സ്റ്റണ്ടുകൾ ഡ്യൂപ്പില്ലാതെ അഭിനയിച്ചു കയ്യടി നേടിയിരുന്നു. പാർക്കർ മാത്രമല്ല എല്ലാ സ്റ്റണ്ട് രംഗങ്ങളിലും പകരക്കാരെ വയ്‌ക്കേണ്ടെന്ന നിർബന്ധമുണ്ടായിരുന്നു പ്രണവിന്. ഷൂട്ടിങ്ങിനിടെ നടന് പരിക്കുകൾ പറ്റിയതും വാർത്തയായിരുന്നു.

    ഇരുപത്തിയൊന്നാം നൂറ്റാണ്ടു കൂടാതെ മോഹൻലാൽ നായകനാവുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിലും പ്രണവ് വേഷമിടുന്നുണ്ട്. ഇതിൽ മോഹൻലാലിൻറെ ചെറുപ്പകാലം പ്രണവ് അവതരിപ്പിക്കും. കൂടാതെ ഐ.വി.ശശിയുടെ മകൻ അനി ശശിയുടെ ആദ്യ സംവിധാന സംരംഭത്തിലും പ്രണവ് നായകനാവുന്നുണ്ട്.

    First published: