• HOME
  • »
  • NEWS
  • »
  • film
  • »
  • 'നിനക്ക് നീതിയില്ലെങ്കിൽ നീ തീയാവുക'; സീറോ ബജറ്റിലൊരുങ്ങിയ ഷോർട്ട് മൂവി 'ജ്വാല' ശ്രദ്ധ നേടുന്നു

'നിനക്ക് നീതിയില്ലെങ്കിൽ നീ തീയാവുക'; സീറോ ബജറ്റിലൊരുങ്ങിയ ഷോർട്ട് മൂവി 'ജ്വാല' ശ്രദ്ധ നേടുന്നു

'മുറിവേല്പിച്ച മഴു ഒരു പക്ഷെ മറന്നു പോയാലും മരം ആ നോവ് മറക്കില്ല' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ.

  • Share this:
    ശ്രദ്ധ നേടി ത്രില്ലര്‍ ഷോർട്ട് മൂവി ജ്വാല. വുഡ്പെക്കർ മീഡിയയുടെ ബാനറിൽ വിഷ്ണുരാഗ് എഴുതി യുവനിരയിലെ ശ്രദ്ധേയനായ അമർദീപ് സംവിധാനം ചെയ്ത ചെറു ചിത്രമാണ് ജ്വാല. ഉള്ളുലക്കുന്ന അച്ഛൻ മകൾ ബന്ധത്തിന്റെ കണ്ണു നനയ്ക്കുന്ന കഥയാണ് സീറോ ബജറ്റിലൊരുങ്ങിയ ഈ ചിത്രം പറയുന്നത്.

    നോവുകൾ എല്ലാവർക്കും ഒരുപോലെയാണ്, പക്ഷേ നീതി കിട്ടി എന്ന് പറയുമ്പോഴും നിയമ വ്യവസ്ഥയെ നോക്കി പല്ലിളിക്കുന്ന ചില സംഭവങ്ങൾ നമ്മൾ കാണാറുണ്ട്. നമ്മുടെ ജീവിതത്തിൽ അത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണോ നമ്മൾ ഉണരേണ്ടത് എന്നാണ് ചിത്രത്തിലൂടെ ചോദിക്കുന്നത്. 'മുറിവേല്പിച്ച മഴു ഒരു പക്ഷെ മറന്നു പോയാലും മരം ആ നോവ് മറക്കില്ല' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ.ഹൃദയം നുറുങ്ങുന്ന വേദനയിൽ ഒരച്ഛൻ നീതി തേടുന്നു.. പണവും സ്വാധീനവും കീഴടക്കാത്ത നീതി.നിനക്ക് നീതിയില്ലെങ്കിൽ നീ തീയാവുക എന്നും പറഞ്ഞുവയ്ക്കുന്നു.

    Also Read-മൂന്നു മാസം; തയാറാണോ ഉണ്ണി മുകുന്ദനൊപ്പം ഫിറ്റ്നസ് യാത്ര ആരംഭിക്കാൻ?

    ഹ്രസ്വ ചിത്രങ്ങളിലൂടെയും മലയാള ചലച്ചിത്രങ്ങളിലെ ചെറു വേഷങ്ങളിലൂടെയും ശ്രദ്ധേയനായ യുവ നടൻ
    സൽമാൻ ഫാർസി, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഷാജി ഭജനമഠം, പുതുമുഖ നടി മീനാക്ഷി,
    ബാലതാരം ആദിത്യ ജയൻ , കഥാകൃത്ത് വിഷ്ണുരാഗ്,പ്രശസ്ത ഫോട്ടോഗ്രാഫർ സൈഗാൾ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.



    ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി വിജിത് ലാൽ,കട്ട്സ് ആൻഡ് കളറിങ്ങ് ശ്രീജിത്ത്.ആർ.എസ്, സ്റ്റിൽസ് പ്രവീൺ പ്രസന്നൻ,സൗണ്ട് ഡിസൈൻ വൈശാഖ് മുരളി,ഓഡിയോഗ്രാഫി രാഹുൽ,ആർട്ട് സൈഗാൾ,ഡിസൈൻ പ്ലാനറ്റ് ഓഫ് ആർട്ട്,ക്രിയേറ്റിവ് ഹെഡ് ഷാൻ കടക്കാവൂർ.മീഡിയ പാർട്ണർ മലയാളം മൂവിക്ലബ്.

    ക്രിസ്മസ് ദിനത്തിൽ ആക്ഷൻ ഹീറോ ബാബു ആന്റണി ,യുവ താരം മഖ്ബൂൽ സൽമാൻ, നടൻ ഇബ്രാഹിം കുട്ടി,സംവിധായകൻ അജയ് വാസുദേവ്,  നടൻ രാജേഷ് ശർമ്മ, അവാർഡ് ജേതാവായ കലാസംവിധായകൻ ജ്യോതിഷ് ശങ്കർ, ചലച്ചിത്ര സംവിധായകൻ സേതു ഇയ്യാൽ(ശ്യാമരാഗം) ,സംവിധായകൻ അരുൺരാജ് പൂത്തണൽ (റീക്രീയേറ്റർ),മാധ്യമ പ്രവർത്തകൻ ജോയി നായർ (ന്യൂസ് 18), ഡബ്ബിങ് ആർട്ടിസ്റ്റും നടനുമായ ഷോബി തിലകൻ,സംഗീത സംവിധായകൻ രാഹുൽ രാജ്, സാമൂഹ്യ പ്രവർത്തകൻഡോക്ടർ ജോൺസൺ വി ഇടിക്കുള തുടങ്ങിയ പ്രമുഖരുടെ ഫേസ്‌ബുക്ക് പേജുകളിലൂടെയാണ് ചിത്രം റീലീസ് ചെയ്തത്.
    Published by:Asha Sulfiker
    First published: