ചെന്നൈ: നയന്‍താരയും ശിവകാര്‍ത്തികേയനും മുഖ്യവേഷങ്ങളില്‍ എത്തുന്ന മിസ്റ്റര്‍ ലോക്കലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എം രാജേഷ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഒരു മുഴുനീള കോമഡി എന്റര്‍ടൈനറായ ചിത്രത്തില്‍ കീര്‍ത്തന എന്ന വ്യവസായിയെയാണ് നയന്‍താര അവതരിപ്പിക്കുന്നത്. മനോഹര്‍ എന്നാണ് ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തിന്റെ പേര്. മെയ് 17 ന് ചിത്രം പുറത്തിറങ്ങും.
വേലൈക്കാരന് ശേഷം ശിവ കാര്‍ത്തികേയനും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് മിസ്റ്റര്‍ ലോക്കൽ. ദിനേഷ് കൃഷ്ണൻ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ സതീഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഹിപ് ഹോപ് തമിഴാ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ.ജ്ഞാനവേല്‍രാജയാണ് നിര്‍മിക്കുന്നത്. രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മന്നൻ എന്ന സിനിമ പ്രചോദനം ഉള്‍ക്കൊണ്ടാണ് മിസ്റ്റര്‍ ലോക്കല്‍ ഒരുക്കുന്നത്. വിജയശാന്തി നായികയായ ചിത്രം പി വാസുവായിരുന്നു സംവിധാനം ചെയ്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.