നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput|സുശാന്തിന്റെ മരണത്തിൽ ഞെട്ടി ധോനി; ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ല

  Sushant Singh Rajput|സുശാന്തിന്റെ മരണത്തിൽ ഞെട്ടി ധോനി; ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ല

  ധോനിയുടെ ജീവിതം പറഞ്ഞ 'എം.എസ് ധോനി: ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമയിലെ നായകൻ സുശാന്തായിരുന്നു.

  dhoni and sushant

  dhoni and sushant

  • Share this:
   ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുതിന്റെ അകാല മരണത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും ആരാധകരും. എന്നാൽ മരണം വിശ്വസിക്കാൻ പോലും കഴിയാത്ത ഒരാളുണ്ട്. മറ്റാരുമല്ല, മുൻ ഇന്ത്യൻ നായകൻ എംഎസ് ധോനി. വാർത്തയറിഞ്ഞ് ഹൃദയം തകർന്നിരിക്കുകയാണ് ധോനിയെന്നാണ് വിവരങ്ങൾ. സുശാന്തിന്റെ മരണത്തിൽ ഇതുവരെ ധോനി പ്രതികരിച്ചിട്ടുമില്ല.

   സുശാന്ത് സിങ് രജ്പുതുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന ക്രിക്കറ്റ് താരമായിരുന്നു എം.എസ് ധോനി. ധോനിയുടെ ജീവിതം പറഞ്ഞ 'എം.എസ് ധോനി: ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമയിലെ നായകൻ സുശാന്തായിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് ധോനിയുമായി തുടങ്ങിയ പരിചയം പിന്നീട് ഇരുവരേയും ആത്മസുഹൃത്തുക്കളാക്കുകയായിരുന്നു.

   മരണ വാർത്തയറിഞ്ഞ ധോനിയുടെ വിഷമത്തെ കുറിച്ച് താരത്തിന്റെ ബിസിനസ് മാനേജറും ഈ സിനിമയുടെ നിർമാതാവുമായ അരുൺ പാണ്ഡെയാണ് പ്രതികരിച്ചിരിക്കുന്നത്. സുശാന്ത് ആത്മഹത്യ ചെയ്തു എന്ന വാർത്ത ധോനിയെ നിശബ്ദനാക്കിയെന്ന് അരുൺ പറയുന്നു.'സുശാന്തിന്റെ മരണവാർത്ത കേട്ട് ധോനി സ്തബ്ധനായിപ്പോയി. അദ്ദേഹത്തിന് പ്രതികരിക്കാൻ പോലുമാകുന്നില്ല. വാക്കുകൾ കിട്ടാത്ത അവസ്ഥ. ആത്മഹത്യയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല. ധോനിക്കു മാത്രമല്ല, എനിക്കുംഇതേകുറിച്ച് എന്തുപറയണമെന്ന് അറിയില്ല.' ഇന്ത്യൻ എക്സ്പ്രസിനോട് അരുൺ പറഞ്ഞു.
   TRENDING:''വിഷാദം' കടന്നുവന്ന വഴികളെക്കുറിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്; പോസിറ്റീവ് എനർജിയെന്ന് ആരാധകർ
   [NEWS]
   Sushanth Singh Rajput Death | 'അത് ആത്മഹത്യയല്ല, കരുതി കൂട്ടിയുള്ള കൊലപാതകം'; ആരോപണവുമായി കങ്കണ റണൗട്
   [NEWS]
   Sushant Singh Rajput | സുശാന്ത് അസ്വസ്ഥനായിരുന്നു; പർവീൺ ബാബിയുടെ വഴിയെ പോകുമെന്ന് ഭയപ്പെട്ടു: മുകേഷ് ഭട്ട്
   [NEWS]


   സിനിമയുമായി ബന്ധപ്പെട്ട് 15 ദിവസം സുശാന്ത് ധോനിക്കൊപ്പം താമസിച്ചിരുന്നു. പിന്നീട് സിനിമയുടെ പ്രൊമോഷന്റെ സമയത്തും ധോനിയും സുശാന്തും ഒരുമിച്ചുണ്ടായിരുന്നു. മുൻ ക്രിക്കറ്റ് താരം കിരൺ മോറയ്ക്ക് കീഴില്‍ ഒമ്പത് മാസത്തോളമാണ് സുശാന്ത് സിനിമയ്ക്കായി പരിശീലനം നടത്തിയത്.

   ചിത്രത്തിന്റെ സംവിധായകനായ നീരജ് പാണ്ഡെയാണ് സുശാന്തിന്റെ മരണ വാർത്ത ധോനിയെ അറിയിച്ചത്.
   First published:
   )}