മഡ് റേസ് കേന്ദ്രീകരിച്ച് പൂര്‍ത്തിയാക്കിയ അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ' മഡ്ഡി' (Muddy) ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് പ്രഖ്യാപിച്ചു. ഈ മാസം ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 31 മുതല്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ചെയ്യും. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലാണ് സിനിമ ലഭ്യമാകുക.
ഓഫ് റോഡ് മോട്ടോര്‍ സ്പോര്‍ട്ടിന്റെ ഒരു രൂപമാണ് മഡ്‌റേസിങ്ങ്.നവാഗതനായ ഡോ പ്രഗ്ഭല്‍ (Dr. Pragabhal)ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.
പി കെ 7 ക്രിയേഷൻസിന്റെ ബാനറിൽ പ്രേമ കൃഷ്ണദാസ് നിർമിച്ചിരിക്കുന്ന ബഹുഭാഷ ചലച്ചിത്രമാണ് മഡ്ഡി. ഇന്ത്യൻ സിനിമയിൽ തന്നെ 4x4 മഡ് റേസിംഗ് പ്രമേയമായി എത്തുന്ന ആദ്യ സിനിമയാണ് ഇതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. പുതുമുഖ സംവിധായകനായ ഡോ. പ്രഗഭൽ സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് മഡ്ഡിയിലെ നായക, നായിക കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്.
മഡ് റേസിങ്ങിനെ ത്രില്ലടിപ്പിക്കുന്ന രീതിയിലേക്ക് സ്ക്രീനിലേക്ക് എത്തിക്കുകയാണ് ഈ സിനിമയിലൂടെ. മഡ് റേസിംഗ്, ചെളിയിലുള്ള സംഘട്ടനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സാഹസിക രംഗങ്ങൾ വളരെ യാഥാർത്ഥ്യമായി ചെളിയിൽ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർക്ക് രണ്ട് വർഷത്തോളം മഡ് റേസിംഗിൽ പരിശീലനവും നൽകിയിരുന്നു. ഡ്യൂപ്പുകളുടെ സഹായമില്ലാതെയാണ് സാഹസികരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ പറയുന്നു.
കെജിഎഫ് സംഗീത സംവിധായകൻ രവി ബസ്രൂർ, രാക്ഷസൻ സിനിമയുടെ എഡിറ്റർ സാൻ ലോകേഷ് , ഹോളിവുഡ് ഛായാഗ്രഹകനായ കെ ജി രതീഷ് തുടങ്ങിയ പ്രമുഖരാണ് മഡ്ഡിയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ ടീസർ ഉടൻ പുറത്തിറങ്ങും. രഞ്ജി പണിക്കർ, ഹരീഷ് പേരടി, ഐ എം വിജയൻ, ഗിന്നസ് മനോജ്, ബിനീഷ് ബാസ്റ്റിൻ, സുനിൽ സുഗത, ശോഭ മോഹൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിരിമാലയുമായി 'തിരിമാലി' വരുന്നു; പുത്തൻ പോസ്റ്റർ പുറത്ത്മലയാളിയെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജഗതി കോംബോയുടെ 'യോദ്ധാ'. കേരളവും നേപ്പാളും പശ്ചാത്തലമായ ചിത്രം മുപ്പതുവർഷമെത്തുമ്പോൾ സമാനതകളുമായി ഒരു മലയാള സിനിമ റിലീസിനൊരുങ്ങുന്നു. തിരിമാലി എന്ന സിനിമയിൽ ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവരാണ് പ്രധാനവേഷങ്ങളിൽ. നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ് കെ ലോറൻസ് ആണ് തിരിമാലി നിർമിക്കുന്നത്.
Also Read-
Saudi Vellakka| കൗതുകമുണർത്തി തരുൺ മൂർത്തിയുടെ 'സൗദി വെള്ളക്ക' ഫസ്റ്റ് ലുക്ക് പോസ്റ്റർബേബി എന്ന ലോട്ടറി കച്ചവടക്കാരന്റെ വേഷത്തിലാണ് ബിബിൻ ജോർജ് ചിത്രത്തിൽ. കൂട്ടുകാരനായി ധർമ്മജൻ. നാട്ടിലെ പലിശക്കാരൻ അലക്സാണ്ടറായി ജോണി ആന്റണി. നാട്ടിലെ പ്രത്യേക സാഹചര്യത്തിൽ മൂവർക്കും നേപ്പാളിലേക്ക് പോകേണ്ടി വരുന്നു. നാട്ടിലും നേപ്പാളിലും ചിരിയുടെ പശ്ചാത്തലത്തിലാണ് തിരിമാലി കഥ പറയുന്നതെന്ന് തിരക്കഥാകൃത്ത് സേവ്യർ അലക്സ്. നായകന്റെ അച്ഛൻ വേഷത്തിലൂടെ ഇന്നസെന്റിന്റെ ശക്തമായ തിരിച്ചു വരവു കൂടിയാകും തിരമാലി. സലിംകുമാറും ഹരീഷ് കാണാരനും സുപ്രധാന വേഷങ്ങളിലുണ്ട്. റാഫി, ഷാഫി തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചാളാണ് തിരിമാലിയുടെ സംവിധായകൻ രാജീവ് ഷെട്ടി. അന്ന രേഷ്മ രാജൻ ആണ് നായിക. അസീസ്, നസീർ സംക്രാന്തി, പൗളി വത്സൻ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.