നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • വേള്‍ഡ് വൈഡ് റിലീസിന് 'മഡ്ഡി'; ചിത്രം ഡിസംബര്‍ 10ന് തിയേറ്ററുകളില്‍

    വേള്‍ഡ് വൈഡ് റിലീസിന് 'മഡ്ഡി'; ചിത്രം ഡിസംബര്‍ 10ന് തിയേറ്ററുകളില്‍

    ആയിരത്തിലധികം തിയേറ്റുകളിലാണ് മഡ്ഡി റിലീസിനെത്തുക

    • Share this:
      ആരാധകെ ആവേശത്തിലാഴ്ത്തി മഡ്ഡി ഡിസംബറില്‍ തിയേറ്ററുകളിലേക്ക്. കോവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം തിയേറ്ററുകള്‍ക്ക് തുറന്ന ലഭിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തെ 4×4 മഡ്‌റേസ് സിനിമയായ 'മഡ്ഡി' ഈ വരുന്ന ഡിസംബര്‍ 10ന് പ്രദര്‍ശനത്തിനെത്തും. ലോകമെമ്പാടുമുള്ള ആയിരത്തിലധികം തിയേറ്റുകളിലാണ് മഡ്ഡി റിലീസിനെത്തുക. ലോകസിനിമകളില്‍ പോലും അപ്പൂര്‍വമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷന്‍ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്

      നവാഗതനായ ഡോ. പ്രഗഭലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്‌റൂര്‍ ആദ്യമായി ഒരു മലയാള ചിത്രത്തിന് സംഗീതം നല്‍കുന്നു എന്നത് ഈ ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. രാക്ഷസന്‍ സിനിമയിലൂടെ ശ്രദ്ധേയനായ സാന്‍ ലോകേഷ് എഡിറ്റിങ്ങും, കെ.ജി.രതീഷ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.



      ചിത്രീകരണത്തിനുള്‍പ്പെടെ അഞ്ച് വര്‍ഷത്തിലധികം ചിലവിട്ടാണ് പ്രഗഭല്‍ മഡ്ഡി പൂര്‍ത്തിയാക്കിയത്. നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗില്‍ രണ്ട് വര്‍ഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

      മുന്‍നിര ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ലഭിച്ച മികച്ച ഓഫറുകള്‍ നിരസിച്ചാണ് മഡ്ഡി ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്,'
      പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സാഹസിക ആക്ഷന്‍ ത്രില്ലറാണ് മഡ്ഡി. ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്ത മനോഹരവും, അതിസാഹസികവുമായ ലൊക്കേഷനാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

      മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മഡ്ഡി ദൃശ്യ വിരുന്നൊരുക്കും. പി.കെ 7 (PK7)ബാനറില്‍ പ്രേമ കൃഷ്ണദാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പുതുമുഖങ്ങളായ യുവാന്‍, റിദ്ദാന്‍ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഹരീഷ് പേരടി, ഐ.എം.വിജയന്‍, രണ്‍ജി പണിക്കര്‍, സുനില്‍ സുഗത, ശോഭ മോഹന്‍, ഗിന്നസ് മനോജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വാര്‍ത്ത വിതരണം PR 360.
      Published by:Karthika M
      First published:
      )}