ലോക്ക്ഡൗണിലെ ഒരപൂർവ മുടിവെട്ട് കഥയുമായി 'ക്ല, ക്ലാ, ക്ലി, ക്ലീ, ക്ലു, ക്ലൂ'

Mudivettanundo, an interesting take on unlock effects over barber shops | ഇനിയും ബാർബർ ഷോപ്പിൽ കയറാൻ പകച്ചു നിൽക്കുന്നവരുടെ നേർചിത്രമായി ഒരു ഷോർട്ട് ഫിലിം

News18 Malayalam | news18-malayalam
Updated: June 15, 2020, 6:55 AM IST
ലോക്ക്ഡൗണിലെ ഒരപൂർവ മുടിവെട്ട് കഥയുമായി 'ക്ല, ക്ലാ, ക്ലി, ക്ലീ, ക്ലു, ക്ലൂ'
ഹ്രസ്വചിത്രത്തിലെ രംഗം
  • Share this:
കർശന നിയന്ത്രണങ്ങൾ നിലനിന്ന ലോക്ക്ഡൗൺ നാളുകളിൽ മുടി വെട്ടാൻ ബാർബർ ഷോപ്പ് ഇല്ലാതിരുന്ന സാഹചര്യത്തിൽ സ്വന്തമായി മുടി പറ്റെ വെട്ടിയും മൊട്ടയടിച്ചും ട്രെൻഡ് ആക്കിയവരാണ് മലയാളികൾ. പലർക്കും വറ്റിവരണ്ട ഭൂമിയിലെ മഴപ്പെയ്ത്തായിരുന്നു ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിച്ചു തുടങ്ങി എന്ന വാർത്ത. എന്നാൽ അവിടെയും പേടി ഒഴിയാതെ പകച്ചു നിൽക്കുന്നവരുടെ എണ്ണം ഒട്ടും കുറവില്ല. അത്തരക്കാരുടെ നേർക്കാഴ്ചയുമായി വരുന്ന ഹ്രസ്വചിത്രമാണ് 'ക്ല, ക്ലാ, ക്ലി, ക്ലീ, ക്ലു, ക്ലൂ' വെബ് സീരീസിലെ 'മുടിവെട്ടാനുണ്ടോ'.

Also read: സംയുക്തയെ ട്രോളുന്ന ബിജു മേനോൻ; ട്രോൾ ലോകത്തിൽ കാണാത്തതിന്റെ കാരണം വെളിപ്പെടുത്തി സംയുക്ത വർമ്മ

'ഉപ്പും മുളകും' സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതനായ ബാലുവെന്ന ബിജു സോപാനമാണ് ഇതിൽ ബിജുവെന്ന കഥാപാത്രമായെത്തുന്നത്. ബാർബർ ഷോപ്പ് ഉടമ ഉണ്ണിയായി ചലച്ചിത്ര/സീരിയൽ/നാടക താരമായ കൃഷ്ണൻ ബാലകൃഷ്ണനും. ഉണ്ണിയുടെ ക്ഷണപ്രകാരം കടയിൽ മുടിവെട്ടാനെത്തുന്ന ബിജു പക്ഷെ പൂർണ്ണമായും ഭയം വിട്ടൊഴിഞ്ഞിട്ടില്ലാത്ത വ്യക്തിയാണ്. ബിജുവിന്റെ വീട്ടിൽ തുടങ്ങി ബാർബർ ഷോപ് വരെയുള്ള രസകരമായ രംഗങ്ങൾ കോർത്തിണക്കിയ ചിത്രമാണിത്.

"വഴിയാത്രയിൽ കിട്ടിയ ഒരു കണ്ണാടി കഷണമാണ് 'ക്ല, ക്ലാ, ക്ലി, ക്ലീ, ക്ലു, ക്ലൂ' എന്ന ഈ വെബ് സീരിസ്. കഥകളും, കദനങ്ങളും, പരിഭവങ്ങളും പിണക്കങ്ങളും, അസ്വസ്ഥതകളും, അഭിപ്രായങ്ങളും, സന്തോഷവും, സങ്കടവും ഒക്കെ കാട്ടിത്തരുന്ന ഒരു കണ്ണാടി കഷണം. ചുറ്റുമുള്ള ജീവിതങ്ങളിലേക്ക് നർമ്മത്തിൽ പൊതിഞ്ഞ ഒരു എത്തിനോട്ടം," സീരീസിനെ കുറിച്ച് അണിയറക്കാരുടെ വാക്കുകൾ.

ഷൈലജ പി. അമ്പു, അനീറ്റ ആൻ റോഷൻ എന്നിവരാണ് മറ്റുതാരങ്ങൾ.

First published: June 15, 2020, 6:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading