ആകാംഷയുളവാക്കുന്ന വാർത്തകളാണ് ഓരോ ദിവസവും മരയ്ക്കാർ സംഘത്തിൽ നിന്നും പുറത്തു വരുന്നത്. ഇപ്പോഴിതാ നടൻ മുകേഷും ഒപ്പമുണ്ടെന്നു റിപ്പോർട്ട്. തുടക്കം മുതലേ മുകേഷിന്റെ പേര് പരിഗണനയിൽ ഉണ്ടെങ്കിലും സ്ഥിതീകരിക്കുന്നതു ഇപ്പോഴാണ്. കഥാപാത്രങ്ങൾ എന്തൊക്കെ എന്നത് രഹസ്യമാക്കി വച്ചിരിക്കെ കേൾക്കുന്ന ഊഹാപോഹങ്ങളിൽ മുകേഷ് സാമൂതിരിയാണെന്ന വിവരമാണ് ലഭിക്കുന്നത്.
![]()
പ്രിയദർശൻ സംവിധാനം ചെയ്തു മോഹൻലാൽ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഈ വേഷം ബോളിവുഡ് നടൻ സുനിൽ ഷെട്ടിക്കാവും എന്നാണു പറഞ്ഞിരുന്നത്. എന്നാൽ ചിത്രത്തിനായി സുനിലിന്റെ ഡെയ്റ്റ് കിട്ടിയിട്ടില്ല. വേഷം വച്ച് മാറിയതാവാനും സാധ്യതയുണ്ട്.
മരയ്ക്കാറിൽ കീർത്തി സുരേഷ്?കരിയറിലെ ചരിത്ര പ്രധാന വേഷം മുകേഷിന് ഇതാദ്യമാണ്. കുഞ്ഞാലി മരക്കാർ നാലാമനായി മോഹൻലാൽ എത്തുന്നു. ഹലോ മൈ ഡിയർ റോങ് നമ്പർ, ബോയിങ് ബോയിങ്, താളവട്ടം, വന്ദനം, കാക്കക്കുയിൽ, ഒരു മരുഭൂമി കഥ തുടങ്ങി ഒരുപിടി ജനപ്രിയ ചിത്രങ്ങൾ സമ്മാനിച്ച പ്രിയദർശൻ-മോഹൻലാൽ-മുകേഷ് സംഘത്തിന്റെ വേറിട്ട ദൃശ്യാനുഭവമാകും മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം. മധു, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, നെടുമുടി വേണു എന്നിവർ അണിനിരക്കുമ്പോൾ, സുപ്രധാന നായിക വേഷങ്ങളിൽ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ എന്നിവർ എത്തുന്നു.
ആശിർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മരയ്ക്കാറിന്റെ ഷൂട്ടിങ് കേരള പിറവി ദിനത്തിൽ ആരംഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.