നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Godfather | കനക മുന്നിൽ നിൽക്കെ ബെഡ്ഷീറ്റ് അഴിഞ്ഞു വീണു; ഗോഡ്‌ഫാദർ ഷൂട്ടിങ് ഓർമ്മകൾ പങ്കുവെച്ച് മുകേഷ്

  Godfather | കനക മുന്നിൽ നിൽക്കെ ബെഡ്ഷീറ്റ് അഴിഞ്ഞു വീണു; ഗോഡ്‌ഫാദർ ഷൂട്ടിങ് ഓർമ്മകൾ പങ്കുവെച്ച് മുകേഷ്

  തന്റെ യൂ ട്യൂബ് ചാനലായ മുകേഷ് –സ്പീക്കിങ്ങിലൂടെയാണ് ആരാധകർക്ക് വേണ്ടി താരം ഈ ചിരിയോർമകൾ പങ്കുവെച്ചത്.

  • Share this:
   സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഗോഡ്ഫാദര്‍ കേരളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്താണ് ഗോഡ്ഫാദർ പ്രദർശനം തുടർന്നത്. സ്ക്രീനിലെ ചിരിയുടെ അമിട്ടുകൾക്ക് പുറമെ ചിത്രീകരണ വേളയിലും ഒരുപാട് തമാശകൾ അരങ്ങേറിയിരുന്നു. ഇപ്പോഴിതാ ആ സംഭവങ്ങൾ ഓർത്തെടുക്കുകയാണ് മുകേഷ്. തന്റെ യൂ ട്യൂബ് ചാനലായ മുകേഷ് –സ്പീക്കിങ്ങിലൂടെയാണ് ആരാധകർക്ക് വേണ്ടി താരം ഈ ചിരിയോർമകൾ പങ്കുവെച്ചത്.

   സിനിമയിലെ നായകനായ മുകേഷിനെ കാണാൻ നായികയായ കനകയുടെ കഥാപാത്രം മെൻസ് കോളജ് ഹോസ്റ്റലിലേക്ക് എത്തുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ സംഭവിച്ച അബദ്ധമാണ് താരം പറയുന്നത്. ഷൂട്ടിനിടെ കനക മുന്നിൽ നിൽക്കെ താൻ ഉടുത്തിരുന്ന ബെഡ് ഷീറ്റ് അഴിഞ്ഞു വീണെന്നും പിന്നീട് രം​ഗം വീണ്ടും ഷൂട്ട് ചെയ്തപ്പോൾ ടെൻഷനോടെയാണ് അഭിനയിച്ചതെന്നുമാണ് മുകേഷ് പറഞ്ഞത്.

   മുകേഷ് സംഭവം വിവരിക്കുന്നു -

   'രാമഭദ്രനെ കാണാൻ മാലു ഹോസ്റ്റലിൽ എത്തുന്ന രംഗമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഹോസ്റ്റലിൽ മായിൻകുട്ടി (ജഗദീഷ്) ദേഹം മുഴുവൻ എണ്ണ തേച്ച് നിൽക്കുന്നു. എന്റെ കഥാപാത്രം കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്. മാലു വരുന്നുവെന്ന് മായിൻകുട്ടി പറഞ്ഞതുകേട്ട് പെട്ടന്ന് ചാടി എണീറ്റ രാമഭദ്രൻ ഉടുക്കാൻ മുണ്ട് തിരയുമ്പോൾ കാണുന്നില്ല. അതുകൊണ്ട് ബെഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോൾ ഇതേ ബെഡ്ഷീറ്റ് ഉടുത്തുകൊണ്ടാണ് അവളോട് സംസാരിക്കുന്നത്. അഭിനയത്തിൽ എല്ലാവരും അങ്ങനെ മുഴുകിക്കൊണ്ട് ഡയലഗോകുകൾ പറഞ്ഞു കൊണ്ടിരിക്കെ അഭിനയത്തിന്റെ ഭാ​ഗമായി ഞാൻ കൈ ഉയർത്തി, അബദ്ധവശാൽ എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു. ഞാനുൾപ്പെടെ സെറ്റിൽ ഉണ്ടായിരുന്നവരെല്ലാം ഒരു നിമിഷം നിശബ്ദരായി. ഞാൻ ആദ്യം നോക്കുന്നത് കനകയെയാണ്. കനകയും ഈ രംഗം കണ്ടിരുന്നു. പക്ഷേ അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു. പെട്ടെന്ന് ഞാൻ മുണ്ടു എടുത്തുടുത്തു, ഒന്നും സംഭിവിച്ചിട്ടില്ലെന്ന പോലെ ആ തുടരട്ടെ എന്ന് പറഞ്ഞു. ഉടൻ തന്നെ അടുത്തുണ്ടായിരുന്ന ജഗദീഷ് എനിക്കൊരു ഷേക്ക്ഹാൻഡ് തന്നിട്ട് കൺഗ്രാജുലേഷൻ, ഞാൻ തോറ്റിരിക്കുന്നു എന്നു പറഞ്ഞു.

   ഞാൻ ചോദിച്ചു, ‘എന്തിന്?', ജഗദീഷ് അപ്പോൾ കനകയോട് പറഞ്ഞു ‘ഞങ്ങൾ രാവിലെ ഒരു ബെറ്റ് വച്ചിരുന്നു, മുകേഷ് കനകയുടെ മുന്നിൽ ഡ്രസ്സില്ലാതെ നിൽക്കുമെന്ന്. പക്ഷെ അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഭയങ്കര ധൈര്യം തന്നെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. എന്റെ കാശ് പോയി.’ എനിക്ക് തോന്നുന്നത് ജഗദീഷ് പറഞ്ഞത് കേട്ടിട്ടായിരിക്കും കനക ശരിക്കും ഞെട്ടിയത്. "ഇവർ ഇത്രയും ആഭാസന്മാരാണോ ഒരു പെൺകുട്ടിയുടെ മുന്നിൽ തുണിയുരിഞ്ഞു നിൽക്കും എന്ന് ബെറ്റ് വച്ചോ"? എന്നായിരിക്കും അവർ ചിന്തിച്ചിരിക്കുക.

   പിന്നീട് ഞാൻ കനകയോട് പറഞ്ഞു "കനക ഇതൊന്നും വിശ്വസിക്കരുത് മലയാളത്തിൽ എല്ലാം തമാശയാണ്. നിങ്ങളുടെ തമിഴിൽ എങ്ങനെയാണെന്ന് അറിയില്ല. സ്വപ്നത്തിൽ പോലും ഞാൻ വിചാരിക്കാത്ത കാര്യമാണ് സംഭവിച്ചത്" കനക പറഞ്ഞു "സാരമില്ല സർ, ഇതൊക്കെ നമുക്ക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ". കുറച്ചു കഴിഞ്ഞു ലൈറ്റ് പോയി ഷൂട്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റി. അങ്ങനെ വീണ്ടും ആ രംഗം ഷൂട്ട് ചെയ്യാൻ ഒരുങ്ങി. എനിക്ക് ടെൻഷനുണ്ടായിരുന്നു, ഇത്തവണ ബെഡ്ഷീറ്റ് നല്ലവണ്ണം മുറുക്കിയാണ് ഉടുത്തത്. സിദ്ധിഖ്–ലാലിനെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞു, ‘എനിക്ക് ചെറിയ ടെൻഷൻ ഉണ്ട്’. അപ്പോൾ അവർ പറഞ്ഞു, ‘ആഹ് ഞങ്ങൾ പറയാൻ ഇരുന്നതാണ് നന്നായി മുറുക്കി ഉടുത്തോളൂ.'

   ‘മുറുക്കി ഉടുത്തിട്ടുണ്ട്, പക്ഷേ അതല്ല വേറൊരു ടെൻഷൻ ഉണ്ട്, അന്ന് ഞാൻ ഇട്ടിരുന്നത് ഒരു നീല അണ്ടർവെയർ ആണ്’. അപ്പൊ അവർ ചോദിച്ചു, ‘അതിനെന്താ’. ‘ഞാൻ ഇന്നും ഇട്ടിരിക്കുന്നത് നീല അണ്ടർവെയർ ആണ്. ബൈ ചാൻസിൽ ബെഡ്ഷീറ്റ് അഴിഞ്ഞു വീണാൽ അവൾ വിചാരിക്കില്ലേ എനിക്ക് ഒന്നേ ഉള്ളൂ എന്ന്.' ഇതുകേട്ട അവർ ഒന്ന് ഞെട്ടി. ടെൻഷൻ മുഴുവൻ അവർക്കായി. ‘മുറുക്കി ഉടുത്തോണെ’ എന്ന് അവർ വീണ്ടും വീണ്ടും പറഞ്ഞു. ഒരിക്കൽ മുണ്ടു അഴിഞ്ഞ് വീഴുന്നത് മനസ്സിലാക്കാം. പക്ഷേ ഒരാൾക്ക് ഒരേ അണ്ടർവെയർ മാത്രമേ ഉള്ളൂ എന്ന് ഒരു പെൺകുട്ടി മനസ്സിലാക്കുന്നത് ഒരു ട്രാജഡി ആയിരിക്കും. ആ ഫുൾ സീൻ വളരെ ടെൻഷനോടുകൂടി ആണ് അഭിനയിച്ചത്. ആ സീൻ കാണുമ്പോൾ ഇപ്പോഴും എല്ലാവരും ചിരിക്കുമെങ്കിലും ഇത് ആലോചിച്ചായിരിക്കും ഞാൻ ചിരിക്കുന്നത്.'
   Published by:Naveen
   First published: