നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mukhtha | മകൾ കണ്മണിക്കുട്ടിക്കായി കർപ്പൂരത്തിന്റെ മണമുള്ള എണ്ണയുമായി നടി മുക്ത

  Mukhtha | മകൾ കണ്മണിക്കുട്ടിക്കായി കർപ്പൂരത്തിന്റെ മണമുള്ള എണ്ണയുമായി നടി മുക്ത

  Muktha George prepares hair oil for daughter Kanmani | കണ്മണിയെന്ന ഓമനപ്പേരിൽ വിളിക്കുന്ന മകൾ കിയാരക്ക് തലമുടിയിൽ പുരട്ടാനുള്ള എണ്ണ കാച്ചി നൽകി മുക്ത

  മുക്തയും മകളും

  മുക്തയും മകളും

  • Share this:
   കണ്മണിയെന്ന ഓമനപ്പേരിൽ വിളിക്കുന്ന മകൾ കിയാരക്ക് തലമുടിയിൽ പുരട്ടാനുള്ള എണ്ണ കാച്ചി നൽകി മുക്ത. തീർത്തും അപ്രതീക്ഷിതമായി ചെയ്ത വീഡിയോയാണിതെന്ന് മുക്ത പറയുന്നു. വീടിന്റെ പറമ്പിലുള്ള ചെടികളിൽ നിന്നും മറ്റുമായി എടുത്ത സത്തയാണ് തലമുടി ഇടതൂർന്നു വളരാനായി ഉപയോഗിക്കുന്ന ഈ എണ്ണയുടെ രഹസ്യം.

   കീഴാർ‍നെല്ലി, ബ്രഹ്മി, മുക്കുറ്റി, നെല്ലിക്ക, കറ്റാർവാഴ, ചുവന്നുള്ളി, കൃഷ്ണതുളസി , കറിവേപ്പില, മൈലാഞ്ചി, കർപ്പൂരം, ചെമ്പരത്തിപ്പൂവ്, ചെത്തിപ്പൂവ് തുടങ്ങിയവ ചേർത്താണ് മുക്ത എണ്ണ കാച്ചുനന്ത്‌. നല്ല കട്ടിയായി കുറുകിയ ചേരുവയിലേക്ക് വീണ്ടും വെളിച്ചെണ്ണ ചേർത്താണ് മുക്ത എണ്ണ കാച്ചുന്നത്. ഇനി ഇതൊന്നും ലഭ്യമല്ലെങ്കിൽ പോലും ചുവന്നുള്ളിയും കൃഷ്ണതുളസിയും മാത്രമിട്ടും ഈ എണ്ണ കാച്ചാമെന്ന് മുക്ത പറയുന്നു.
   View this post on Instagram

   എന്റെ ഇഷ്ടങ്ങൾ 👩💆‍♀️


   A post shared by muktha (@actressmuktha) on


   കാലറ്റം വരെയും വളരുന്ന മുടിയുണ്ടാവുമെന്ന് അമ്മയുടെ അടുത്തു നിന്ന് ഇതെല്ലം കാണുന്ന കണ്മണിക്കുട്ടി അത്ഭുതം കൂറുന്നു. കണ്മണി ഉദ്ദേശിക്കുന്നത് അപസർപ്പക കഥയിലെ റാപ്പൺസൽ എന്ന കഥാപാത്രത്തെയാണ്.

   റിമി ടോമിയുടെ അനുജൻ റിങ്കു ടോമിയുടെയും മുക്തയുടെയും ഏക മകളാണ് കണ്മണി എന്ന കിയാര. ഇടയ്ക്കൊക്കെ അമ്മായി റിമിയുടെ വീഡിയോകളിലും കണ്മണി പ്രത്യക്ഷപ്പെടാറുണ്ട്.
   Published by:meera
   First published:
   )}