ഇന്റർഫേസ് /വാർത്ത /Film / Mukundan Unni Associates | 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ചു

Mukundan Unni Associates | 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ചു

വിമല്‍ ഗോപാലകൃഷ്ണന്‍, അഭിനവ് സുന്ദര്‍ നായിക് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു.

വിമല്‍ ഗോപാലകൃഷ്ണന്‍, അഭിനവ് സുന്ദര്‍ നായിക് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു.

വിമല്‍ ഗോപാലകൃഷ്ണന്‍, അഭിനവ് സുന്ദര്‍ നായിക് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു.

  • Share this:

വിനീത് ശ്രീനിവാസന്‍, സുരാജ് വെഞ്ഞാറമൂട്, അര്‍ഷാ ബൈജു, റിയ സൈറ, താര അമല ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായിക് സംവിധാനം ചെയ്യുന്ന 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് ' വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ചു.

സുധി കോപ്പ, സുധീഷ്, ജഗദീഷ്, ശ്രീജിത്ത് രവി, മണികണ്ഠന്‍ പട്ടാമ്പി,ബിജു സോപാനം,പ്രേം പ്രകാശ്, ജോര്‍ജ്ജ് കോര, അല്‍ത്താഫ് സലീം, ജിഷ്ണു മോഹന്‍,സുധീര്‍ പറവൂര്‍,വിജയന്‍ കാരന്തൂര്‍, ശ്രീജിത്ത് സഹ്യ,അഷ്‌ലി,ആശ മഠത്തില്‍, ശ്രീലക്ഷ്മി,നിമിഷ മോഹന്‍,ഭാവന ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ജോയ് മൂവി പ്രൊഡക്ഷന്‍സ്, ലിറ്റില്‍ ബിഗ്ഗ് ഫിലിംസ് എന്നി ബാനറില്‍ ഡോക്ടര്‍ അജിത് ജോയി,സുവിന്‍ കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.

Also Read-Kanakarajyam | രണ്ടു വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന സംഭവത്തെ അധികരിച്ച് സിനിമ; 'കനകരാജ്യം' ആരംഭിച്ചു

വിമല്‍ ഗോപാലകൃഷ്ണന്‍, അഭിനവ് സുന്ദര്‍ നായിക് എന്നിവര്‍ ചേര്‍ന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം-സച്ചിന്‍ വാര്യര്‍, എഡിറ്റര്‍-നിധിന്‍ രാജ് അരോള്‍,അഭിനവ് സുന്ദര്‍ നായിക്. ലൈന്‍ പ്രൊഡ്യൂസര്‍- വിനീത് പുല്ലൂടന്‍,എല്‍ദോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-പ്രദീപ് മേനോന്‍, കല-വിനോദ് രവീന്ദ്രന്‍, മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍, കോസ്റ്റ്യൂം-ഗായത്രി കിഷോര്‍,സ്റ്റില്‍സ്- രോഹിത് എന്‍.കെ, വി വി ചാര്‍ലി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് അടൂര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍-ആന്റണി തോമസ് മങ്കലി, അസിസ്റ്റന്റ് ഡയറക്ടര്‍സ്-അനന്ത കൃഷ്ണന്‍,ജോമി ജോസഫ്,ശ്രീലാല്‍, കെവിന്‍ കരിപ്പേരി.

Also Read-Jeethu Joseph | വീണ്ടുമൊരു ത്രില്ലറുമായി ജീത്തു ജോസഫ്; 'കൂമൻ' ആരംഭിച്ചു

സൗണ്ട് ഡിസൈന്‍- രാജ്കുമാര്‍ പി, വി.എഫ്.എക്സ്- എക്സല്‍ മീഡിയ, ഡി.ഐ-ശ്രിക് വാര്യര്‍, അസ്സോസിയേറ്റ് ക്യാമറമാന്‍-സുമേഷ് മോഹന്‍, ഓഫീസ് നിര്‍വ്വഹണം-വിജീഷ് രവി, പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് നന്ദിപുലം,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-ഉണ്ണി പൂങ്കുന്നം, പി ആര്‍ ഒ- എ എസ് ദിനേശ്.

First published:

Tags: Suraj Venjaramoodu, Vineeth Sreenivasan