മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം; എൻട്രികൾ ക്ഷണിച്ചു
മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം; എൻട്രികൾ ക്ഷണിച്ചു
ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, അനിമേഷൻ തുടങ്ങിയ വിഭാഗങ്ങളിലായാണ് മത്സരം. ഏറ്റവും മികച്ച ഡോക്യുമെന്ററിക്ക് സുവർണ ശംഖും പത്ത് ലക്ഷം രൂപയും സമ്മാനം ലഭിക്കും
മുംബൈ: പതിനാറാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, അനിമേഷൻ തുടങ്ങിയ വിഭാഗങ്ങളിലായാണ് മത്സരം. ഏറ്റവും മികച്ച ഡോക്യുമെന്ററിക്ക് സുവർണ ശംഖും പത്ത് ലക്ഷം രൂപയും സമ്മാനം ലഭിക്കും. വിവിധ വിഭാഗങ്ങളിലായി ആകെ അറുപത് ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ടാകും. ഏറ്റവും മികച്ച ആദ്യ സിനിമ, മികച്ച കുട്ടികളുടെ സിനിമ എന്നിവയ്ക്ക് പുറമെ സാങ്കേതിക വിഭാഗങ്ങളിലും പുരസ്ക്കാരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.miff.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.