നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Murali Gopy | അച്ഛൻ ഗോപിയുടെ പിറന്നാളിന് സകുടുംബമുള്ള അപൂർവ കുടുംബ ചിത്രം പോസ്റ്റ് ചെയ്ത് മുരളി ഗോപി

  Murali Gopy | അച്ഛൻ ഗോപിയുടെ പിറന്നാളിന് സകുടുംബമുള്ള അപൂർവ കുടുംബ ചിത്രം പോസ്റ്റ് ചെയ്ത് മുരളി ഗോപി

  Murali Gopy posts a special pic on dad Gopy's birth anniversary | കുടുംബ ചിത്രം പങ്കുവച്ച് അച്ഛനെക്കുറിച്ചുള്ള ഓർമ്മകളുമായി മുരളി ഗോപി

  മുരളി ഗോപിയും കുടുംബവും

  മുരളി ഗോപിയും കുടുംബവും

  • Share this:
   നടൻ ഭരത് ഗോപിയുടെയും ജയലക്ഷ്മിയുടെയും മകൻ മുരളി ഗോപി ഇന്ന് മലയാള സിനിമയുടെ കരുത്തുറ്റ തിരക്കഥാകൃത്തും അഭിനേതാവും അങ്ങനെ പലതുമാണ്. മുരളിക്ക് ഒരു സഹോദരി കൂടിയുണ്ട്; മിനു ഗോപി. മലയാള സിനിമയിൽ കാലാതീതമായ സംഭാവനകൾ സമ്മാനിച്ച ഗോപി എന്ന അഭിനേതാവിന്റെ മകനായി വളർന്നെങ്കിലും താര ജാഡകൾ തൊട്ടു തീണ്ടിയിട്ടില്ലായിരുന്നു അവരുടെ വീട്ടിൽ.

   ഇന്നത്തെ താരപ്പകിട്ടുള്ള കുടുംബങ്ങളെ പോലെയല്ല ഒരു നടന്റെ മകനായി വളർന്നു വന്ന മുരളി ഗോപിയുടെ കുട്ടിക്കാലം. സോഷ്യൽ മീഡിയയോ, പ്രചരണങ്ങളോ ഒന്നും ഇല്ലാതിരുന്ന കാലത്ത് സകുടുംബം ഒരു ഫോട്ടോയ്ക്ക് പോലും പോസ് ചെയ്യാത്ത പ്രകൃതക്കാരനായിരുന്നു ഗോപി.   ഇന്ന്, അച്ഛന്റെ ജന്മവാർഷികത്തിൽ മുരളി ഗോപി, അപൂർവങ്ങളിൽ അപൂർവമായ ഒരു കുടുംബചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. 1937ൽ തിരുവനന്തപുരം ചിറയിൻകീഴ് എന്ന സ്ഥലത്ത് പിറന്ന്, മലയാള സിനിമയുടെ ഉയരങ്ങൾ കീഴടക്കിയ ഭരത് ഗോപിയുടെ കുടുംബാംഗങ്ങളെ ഒന്നിച്ചു പരിചയപ്പെടാൻ ഈ ചിത്രം ധാരാളം. ഒപ്പം നടനായ അച്ഛന്റെ മകനായി വളർന്നതിനെപ്പറ്റിയും മുരളി ഗോപി വാചാലനാവുന്നു.   "സകുടുംബം നമ്മൾ ഒരു ഫോട്ടോയ്ക്കായി പോസ് ചെയ്തിട്ടില്ല എന്ന കാര്യം അച്ഛന്റെ ഈ ജന്മവാർഷിക ദിനത്തിൽ ഞാൻ ഓർക്കുന്നു. കുട്ടികൾ ലൈംലൈറ്റിൽ വരാതിരിക്കാൻ അങ്ങ് ജാഗ്രത പുലർത്തി. സിനിമാ നടന്റെ ജീവിതം എന്നതിനെ വാർത്തുടച്ച് അതിൽ നിന്നും ഞങ്ങൾക്ക് പഠിക്കാൻ അവസരം തന്നു. താങ്കൾ ജീവിതത്തിന്റെ ബദ്ധപ്പാടുകളിൽ പെടുകയും അതിൽ നിന്നും കരകയറുകയും ചെയ്തതെങ്ങനെ എന്ന് ഞാൻ ഓർക്കുന്നു. ഉയരങ്ങളിൽ നിന്നുള്ള പതനവും ഉയിർത്തെഴുന്നേൽപ്പും എങ്ങനെയായിരുന്നു എന്നും. ഓരോ നിമിഷവും ഞാൻ താങ്കളെ ഓർക്കുന്നു, മഹാനായ അച്ഛനായതിന്, ഒരു പ്രതിഭാസമായതിന്. ഞങ്ങളെ എല്ലാം പഠിപ്പിച്ചതിന്, ഞങ്ങൾക്ക് പാഠമായതിന്‌, നന്ദി."
   Published by:user_57
   First published:
   )}