ലൂസഫറിലെ തട്ട് പൊളിപ്പൻ ഡയലോഗുകൾ, ആശയങ്ങളുടെ കലവറയിലേക്ക് പ്രേക്ഷകരെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോവുന്ന തിരക്കഥാകൃത്ത്. മുരളി ഗോപി കൈവച്ചാൽ ആ സിനിമക്ക് കയറിച്ചെല്ലാം എന്ന ഗ്യാരന്റി ഉണ്ടെന്നു പ്രേക്ഷകനും ഉറപ്പ്. എഴുത്തിൽ മാത്രമല്ല, പാചകത്തിലും ഒരു കൈ നോക്കുകയാണ് മുരളി ഗോപി.
ലോക്ക്ഡൗൺ നാളുകളിൽ സ്വന്തമായി ഉച്ചഭക്ഷണം ഉണ്ടാക്കിയതാണ് മുരളി ഗോപി. പക്ഷെ ചെയ്തു വന്നപ്പോൾ ഒരൊറ്റ പ്രശ്നമേയുള്ളൂ. ചോറുണ്ണാൻ തുടങ്ങും മുൻപാണ് മുരളി മനസ്സിലാക്കിയത്, സംഭവത്തിന് പേരിടൽ നടന്നിട്ടില്ലെന്ന്. പിന്നെ ഒരു ഫോട്ടോയുമായി നേരെ ഇൻസ്റാഗ്രാമിലേക്ക്.
You may also like:ഇസ്ലാമിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്: ദുബായിൽ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി; നിയമനടപടിയും [NEWS]'ചായക്കടക്കാരനും ചെത്തുകാരനുമൊക്കെ പ്രധാനമന്ത്രിയാകാനും മുഖ്യമന്ത്രിയാകാനും കഴിയുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം' [NEWS]COVID 19| ഇറക്കുമതി ചെയ്യുന്ന മാസ്കുകളുടേയും പരിശോധന കിറ്റുകളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ [NEWS]
പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തിനുമൊപ്പം ആഞ്ഞു പിടിക്കുകയാണ് പ്രേക്ഷകരും. അരി കൊണ്ട് ഉണ്ടാക്കിയെങ്കിലും ചോറ് എന്ന് മാത്രം വിളിക്കാൻ പറ്റില്ല. എന്തൊക്കെയോ ചില ഫ്ലേവറുകൾ കൂടിയുണ്ട്. ഒപ്പം സൈഡ് ആയിട്ട് ഒരു കുപ്പിയിലെ ചെമ്മീൻ അച്ചാറും ചിത്രത്തിൽ കാണാം.
"എന്തോ ഉണ്ടാക്കാൻ നോക്കി...എന്തോ ഉണ്ടായി!!! പ്രെസെന്റിങ് ദി അൺഡിഫീറ്റഡ്, അൺഡിസ്പ്യൂട്ടട് യെറ്റ് നെയിംലെസ്സ് ഡിഷ്!" എന്നാണു ക്യാപ്‌ഷൻ. അവിടെയും സിനിമ സ്റ്റൈൽ ഒട്ടും കുറച്ചില്ല. മുരളിയുടെ പോസ്റ്റ് ചുവടെ.
View this post on Instagram
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 21 day Lockdown, Coronavirus Lockdown, COVID-19 Lockdown, Lucifer Murali Gopy, Murali Gopy, Murali Gopy script, Murali Gopy script writer