കോഴിക്കോട്: സംഗീത സംവിധായകന് ചന്ദ്രന് വയ്യാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രന് അന്തരിച്ചു. 66 വയസ്സായിരുന്നു. ഹൃദ്രോഗം മൂലം വൈകിട്ടോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാള നാടക സംഗീത രംഗത്തെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.
ബയോസ്കോപ്പ് എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയതിന് 2008 ലെ സംസ്ഥാന അവാര്‍ഡ് പാരീസ് ചന്ദ്രന് ലഭിച്ചിരുന്നു. 2010 ലെ കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ജേതാവായിരുന്നു. 'പ്രണയത്തില്‍ ഒരുവള്‍' എന്ന ടെലിഫിലിമിന്റെ സംഗീത സംവിധാനത്തിനായിരുന്നു പുരസ്കാരം ലഭിച്ചത്.
ഞാന്‍ സ്റ്റീവ് ലോപ്പസ്, അമീബ, ചായില്യം എന്നീ സിനിമകള്‍ക്ക് സംഗീതം നിര്‍വഹിച്ചതിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സംസ്കാരം നാളെ കോഴിക്കോട് നരിക്കുനിയിലെ വീട്ടുവളപ്പില്‍ നടക്കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.