നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഒരുപിടി നല്ലഗാനങ്ങൾ സമ്മാനിച്ച് എസ്. ബാലകൃഷ്ണൻ യാത്രയായി

  ഒരുപിടി നല്ലഗാനങ്ങൾ സമ്മാനിച്ച് എസ്. ബാലകൃഷ്ണൻ യാത്രയായി

  1989ൽ ഇറങ്ങിയ റാംജി റാവു സ്പീക്കിങ്ങായിരുന്നു ആദ്യചിത്രം

  s balakrishnan

  s balakrishnan

  • Share this:
   മലയാള സംഗീത ലോകത്ത് എന്നും ഓർക്കാനായി കുറച്ച് ഗാനങ്ങൾ നൽകിയാണ് എസ്. ബാലകൃഷ്ണൻ വിടപറഞ്ഞത്. പാട്ടുകളുടെയും സിനിമകളുടെയും എണ്ണം എടുത്താൽ വളരെ കുറവായിരിക്കും. ഇക്കാലയളവിൽ ബാലകൃഷ്ണൻ സംഗീതം നൽകിയത് ആകെ 17 സിനിമകളിലായി 89 ഗാനങ്ങൾക്ക് മാത്രമാണ്. എന്നാൽ ചെയ്ത സിനിമകളിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റായിരുന്നു എന്നതാണ് ബാലകൃഷ്ണന്റെ പ്രത്യേകത.

   1989ൽ ഇറങ്ങിയ റാംജി റാവു സ്പീക്കിങ്ങായിരുന്നു ആദ്യചിത്രം. ആദ്യചിത്രത്തിലെ ഗാനങ്ങൾ തന്നെ ശ്രദ്ധനേടിയതോടെ പിന്നീടുള്ള സിദ്ദിഖ് ലാൽ ചിത്രങ്ങളായ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി തുടങ്ങിയ ഹിറ്റ് ചിതങ്ങൾക്കും സംഗീതം നൽകിയത് എസ്.ബാലകൃഷ്ണനാണ്. ഈ സിനിമകളിലെ എല്ലാ ഗാനങ്ങളും ഇന്നും മലയാളികൾക്ക് പരിചിതമാണ്.  1991ൽ പുറത്തിറങ്ങിയ ഷാജികൈലാസ് ചിത്രമായ കിലുക്കാംപെട്ടിയിലെ പച്ചക്കറിക്കായ തട്ടിൽ എന്ന് തുടങ്ങുന്ന ഗാനം ഇന്നും സ്റ്റേജ് ഷോകളിൽ ഒഴിവാക്കാൻ കഴിയാത്ത ഗാനമാണ്.

   റോഡപകടത്തില്‍ മരിച്ചത് അയ്യപ്പജ്യോതിക്ക് കല്ലെറിഞ്ഞയാളെന്ന് വ്യാജ പ്രചരണം; പൊലീസില്‍ പരാതി നല്‍കി

   പാശ്ചാത്യ ഉപകരണങ്ങളുടെ ഉപയോഗത്തില്‍ ലണ്ടനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ മടങ്ങിയെത്തി സംഗീത സംവിധായകരുടെ സഹായിയായി. മണിവത്തൂരിലെ ആയിരം ശിവരാത്രികളില്‍ എം ബി ശ്രീനിവാസന്റെ സഹായിയായി എത്തിയ ചെറുപ്പക്കാരനെ സംവിധായകന്‍ ഫാസിലിന് ഏറെ ഇഷ്ടമായി. അദ്ദേഹം ശിഷ്യന്മാരായ സിദ്ദീഖ് ലാലിന് പരിചയപ്പെടുത്തി. അങ്ങനെ റാംജിറാവു എന്ന സിദ്ദിഖ് ലാല്‍ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ചു.

   മഴവിൽ കൂടാരം, മിസ്റ്റർ ആൻഡ് മിസിസ്, ഗൃഹപ്രവേശം, നക്ഷത്രക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, സ്നേഹ സാമ്രാജ്യം, വരവായ്, ആകാശത്തിലെ പറവകൾ, മായക്കാഴ്ച, മൊഹബത്ത്, മാന്ത്രികൻ, തുടങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമകൾക്ക് സംഗീതം നൽകിയതും എസ്. ബാലകൃഷ്ണനാണ്. 1989 മുതൽ 1992 വരെയുള്ള കാലയളവിൽ എസ്. ബാലകൃഷ്ണന്‍- ബിച്ചു തിരുമല കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ അന്നത്തെ കാലത്ത് വളരെ ശ്രദ്ധ നേടിയിരുന്നു. ഇക്കാലയളവിലാണ് ബാലകൃഷ്ണൻ കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയതും.

   സംഗീതം നൽകിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റായിരുന്നിട്ടും പല കാരണങ്ങളാൽ ബാലകൃഷ്ണൻ പിന്നീട്  ചലച്ചിത്ര മേഖലയിൽ നിന്ന് അകന്നു. പിന്നീടുള്ള വർഷങ്ങളിൽ വലിയ ഇടവേളകൾക്ക് ശേഷമാണ് ഒരോ സിനിമയും ചെയ്തിരുന്നത്. 1993 ന് ശേഷം 9 ചിത്രങ്ങൾക്ക് മാത്രമാണ് ബാലകൃഷ്ണൻ സംഗീതം നൽകിയത്. എ ആർ റഹ്മാന്റെ സംഗീത സ്‌കൂളിൽ കുട്ടികളെ വെസ്റ്റേണ്‍  ഉപകരണങ്ങൾ പഠിപ്പിയ്ക്കുകയായിരുന്നു കഴിഞ്ഞ കുറെ വര്‍ഷം.

   പാലക്കാട് ജില്ലയിലെ ചിറ്റലഞ്ചേരിയിലാണ് എസ്. ബാലകൃഷ്ണന്റെ ജനനം. ഇക്കണോമിക്‌സ് ഹിസ്റ്ററിയില്‍ ബിരുദം നേടിയെങ്കിലും സിനിമയിൽ ചേക്കേറുന്നതിനായി മദ്രാസിലേക്ക് തിരിക്കുകയായിരുന്നു. വെസ്‌റ്റേണ്‍ ക്ലാസ്സിക്കല്‍ മ്യൂസിക്കില്‍ ബെസ്റ്റ് സ്റ്റുഡന്റ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. 1975 ൽ സംഗീത ജീവിതം ആരംഭിച്ചെങ്കിലും ആദ്യമായി ഒരു ചിത്രത്തിൽ സ്വതന്ത്ര സംഗീതസംവിധായകനാകുന്നത് 1989ലെ റാംജി റാവു സ്പീക്കിങ്ങ് എന്ന ചിത്രത്തിലൂടെയായിരുന്നു.

   വ്യാഴാഴ്ച രാവിലെ 11ന് ചെന്നൈ നീലാങ്കരയിലെ വസതിയിലായിരുന്നു ബാലകൃഷ്ണന്റെ അന്ത്യം. കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിൽസയിലായിരുന്ന ബാലകൃഷ്ണൻ 69ാം വയസിലാണ് മരിക്കുന്നത്. ഭാര്യ രാജലക്ഷ്മി. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവർ മക്കളാണ്.

   എസ് ബാലകൃഷ്ണന്റെ ചില പ്രസിദ്ധഗാനങ്ങൾ:

   അവനവൻ കുരുക്കുന്ന കുറുക്കെടുത്തഴിക്കുമ്പോ...

   കണ്ണീര്‍ക്കായലിലേതോ കടലാസിന്റെ  തോണി...

   പച്ചക്കറിക്കായ തട്ടിൽ...

   പൂക്കാലം വന്നു....

   പാതിരാവായി നേരം...

   ഒരായിരം കിനാക്കളാല്‍ ...

   ഉന്നം മറന്നു തെന്നി പറന്ന ...

   ഏകാന്ത ചന്ദ്രികേ ...

   പവനരച്ചെഴുതുന്ന....
   First published:
   )}