Vishnu Shyam | യുവ സംഗീത സംവിധായകന് വിഷ്ണു ശ്യാം വിവാഹിതനായി; ആശംസകളുമായി വിദ്യാസാഗര്‍
Vishnu Shyam | യുവ സംഗീത സംവിധായകന് വിഷ്ണു ശ്യാം വിവാഹിതനായി; ആശംസകളുമായി വിദ്യാസാഗര്‍
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ മ്യൂസിക്, ദൃശ്യം രണ്ടിന്റെ ട്രെയിലര്‍ മ്യൂസിക് എന്നിവ ഒരുക്കിയത് വിഷ്ണു ആയിരുന്നു. രണ്ടും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംഗീത സംവിധായകന് വിഷ്ണു ശ്യാം വിവാഹിതനായി. എറണാകുളം സ്വദേശിനി ആലിസ് ജോജോ ആണ് വധു. ആലിസ് ഫ്ലോറിഡയില്‍ പൈലറ്റായി ജോലി ചെയ്യുകയാണ്. കണ്ണൂര്‍ കൈരളി ഹെറിട്ടേജ് റിസോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറിന്റെ പ്രിയ ശിഷ്യനാണ് വിഷ്ണു. നവദമ്പതികൾക്ക് ആശംസകൾ അറിയിച്ച വിദ്യാസാഗർ എല്ലാവിധ അനുഗ്രഹങ്ങളും നേർന്നു. മതപരമായ യാതൊരുവിധ ചടങ്ങുകളും ഇല്ലാതെ വളരെ ലളിതമായ രീതിയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ.
കണ്ണൂര്‍ സ്വദേശിയായ വിഷ്ണു അഭിഭാഷകനായ ശ്യാം കുമാറിന്റെയും ഡോക്ടറായ പി പി ഷൈജയുടെയും മകനാണ്. ജോജോ സക്കറിയയുടെയും ബീന കെ ബാബുവിന്റെയും മകളാണ് ആലിസ്.
ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ മ്യൂസിക്, ദൃശ്യം രണ്ടിന്റെ ട്രെയിലര്‍ മ്യൂസിക് എന്നിവ ഒരുക്കിയത് വിഷ്ണു ആയിരുന്നു. രണ്ടും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'കൂമൻ' സിനിമയുടെ പാട്ടുകളും പശ്ചാത്തലസംഗീതവും വിഷ്ണു തന്നെയാണ് ഒരുക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത് മാൻ സിനിമയുടെ ട്രയിലർ മ്യൂസിക് ഒരുക്കിയതും വിഷ്ണു ആണ്. മോഹന്‍ലാല്‍ - ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന റാം എന്ന സിനിമയുടെ സംഗീത സംവിധാനവും വിഷ്ണു ആണ്.
എംസി ജിതിന് സംവിധാനം ചെയ്ത നോണ്‍സെന്‍സ് എന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ചെയ്തത് വിഷ്ണു ആയിരുന്നു. നിരവധി മനോഹരമായ വരികള്‍ മലയാളത്തിന് സമ്മാനിച്ച വിനായക് ശശികുമാര്‍ സംവിധാനം ചെയ്ത 'ഹായ് ഹലോ കാതല്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചതും വിഷ്ണു ശ്യാം ആയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.