നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Mother’s Day 2020| കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അമ്മയുടെ മനസ് എങ്ങനെയായിരിക്കും; വൈറലായി 'അമ്മമാനസം'

  Mother’s Day 2020| കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അമ്മയുടെ മനസ് എങ്ങനെയായിരിക്കും; വൈറലായി 'അമ്മമാനസം'

  നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി നിർമ്മിച്ച വീഡിയോ സംവിധാനം ചെയ്തത് തിരക്കഥാകൃത്ത് ഹരി പി. നായരാണ്

  amma maanasam

  amma maanasam

  • Share this:
   കൊച്ചി: ലോകമെമ്പാടും ഇന്നു മാതൃദിനം ആഘോഷിക്കുകയാണ്. മാതൃദിനത്തോട് അനുബന്ധിച്ച് അമ്മയെക്കുറിച്ച് തയ്യാറാക്കിയ 'അമ്മമാനസം' എന്ന ഗാനവും അതിന്റെ ദൃശ്യാവിഷ്‌കാരവും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

   പ്രശസ്ത തിരക്കഥാകൃത്ത് ഹരി പി.നായര്‍ എഴുതിയ 'കുഞ്ഞിക്കാലടി ഒച്ചകേള്‍ക്കുമ്പോള്‍ ഉള്ളം തുള്ളിത്തുളുമ്പുന്നു...' എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ ബാലഗോപാലാണ്. ദൃശ്യാവിഷ്‌കാരത്തിന്റെ നിര്‍മാണം പ്രശസ്ത നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും സംവിധാനം ഹരി പി. നായരുമാണ്.

   പ്രശസ്ത ഗായിക സുജാത മോഹന്റെ തേനൂറും സ്വരമാധുരി സംഗീതപ്രേമികള്‍ക്ക് ഹൃദ്യമായ അനുഭവമാകുകയാണ്. പ്രശസ്ത നടി ലെനയും രഞ്ജിത മേനോനും കിരണ്‍ കുമാറുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ മുതല്‍ അമ്മയുടെ മാനസം എങ്ങനെയായിരിക്കും എന്നതാണ് ഗാനത്തിലൂടെ ദൃശ്യവത്കരിച്ചിരിക്കുന്നത്.
   TRENDING:'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച' ട്രംപിനെതിരെ ആഞ്ഞടിച്ച് ബരാക്ക് ഒബാമ[NEWS]കേരളത്തിലേക്ക് മടങ്ങിവരുന്ന 300 പ്രവാസികളുടെ യാത്രാ ചെലവ് ഏറ്റെടുക്കും: വെൽഫെയർ പാർട്ടി [NEWS]മോ​സ്ക്കോ​യി​ലെ കോ​വി​ഡ് 19 ചികിത്സ ആ​ശു​പ​ത്രി​യി​ൽ തീ​പി​ടി​ത്തം; രോ​ഗി​ മ​രി​ച്ചു [NEWS]
   അമ്മമാരുടെ ജന്മം സാര്‍ഥമാകുന്നത് എപ്പോഴാണെന്നും ഗാനം  പറയുന്നു. ഗാനരംഗത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ഉദയ് ശങ്കര്‍ വാട്ടര്‍മാനാണ്. ക്യാമറ നിതിന്‍ തളിക്കുളവും. ഹരീസ് ഹബ് എന്ന യുട്യൂബ് ചാനലാണ് അമ്മമാനസം ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
   First published:
   )}