സംഗീതജ്ഞൻ എ.ആർ. റഹ്മാന്റെ (A.R. Rahman) മകൾ ഖദീജ റഹ്മാനും (Khatija Rahman) ഓഡിയോ എഞ്ചിനീയറായ റിയാസ്ദീൻ ഷെയ്ക്ക് മുഹമ്മദുമായി വിവാഹനിശ്ചയം നടന്നു. ഇവന്റിൽ നിന്ന് തന്നെയും നവവരനെയും അവതരിപ്പിക്കുന്ന ഒരു ചിത്ര കൊളാഷും ഖദീജ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു.
ചടങ്ങിനായി ഖത്തീജ റഹ്മാൻ പിങ്ക്, വെള്ളി നിറത്തിലുള്ള വസ്ത്രങ്ങൾക്കൊപ്പം ആഭരണങ്ങളും മാലയും ധരിച്ചിരുന്നു. ഡിസംബർ 29 ന് നടന്ന വിവാഹ നിശ്ചയത്തിന് മാച്ചിംഗ് മാസ്കും ധരിച്ചിരുന്നു. ഇവന്റിൽ നിന്നുള്ള റിയാസ്ദീന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നതിനുപകരം, തന്റെ പ്രതിശ്രുത വരന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഖദീജ പോസ്റ്റ് ചെയ്യുകയായിരുന്നു.
പോസ്റ്റിനോട് പ്രതികരിച്ച് നിരവധി താരങ്ങളും ആരാധകരും അഭിനന്ദന സന്ദേശങ്ങൾ അയച്ചു.
2019-ൽ മുംബൈയിലെ U2 പരിപാടിക്കിടെ ഖതീജ തന്റെ പിതാവിനൊപ്പം ഗാനം അവതരിപ്പിച്ചു. നെറ്റ്ഫ്ലിക്സ് ചിത്രമായ മിമിയിലെ 'റോക്ക് എ ബൈ ബേബി' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
അടുത്തിടെ അമ്മാവനായ നടൻ റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹ ചിത്രങ്ങൾ ഖദീജ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം, വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച എ.ആർ. റഹ്മാൻ ഖദീജയ്ക്കും തന്റെ മറ്റൊരു മകളായ റഹീമ റഹ്മാനും "ഏറ്റവും ശക്തമായ മാനസികാവസ്ഥയുള്ളവരാണെന്ന്' പറഞ്ഞിരുന്നു. "അവർ എന്ത് ചെയ്താലും, അതിൽ മികച്ചതായിരിക്കണം എന്ന് അവർക്ക് തോന്നും... ഇതെല്ലാം അവരുടെ മനസ്സിലേക്ക് വരും. അതുകൊണ്ട് 'ഒന്നിലും വിഷമിക്കേണ്ട, ഇഷ്ട്മുള്ളത് ചെയ്യൂ, അപ്പോൾ നിങ്ങളുടെ സ്വന്തം വ്യക്തിത്വം ഉണ്ടാവുമെന്ന് ഞാൻ അവരോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു. ദൈവം അവരെ അനുഗ്രഹിക്കും, ആരും അവരെ താരതമ്യം ചെയ്യാൻ പോകുന്നില്ല,” അദ്ദേഹം പറഞ്ഞു.
Summary: Khatija Rahman, daughter of musician A.R. Rahman, got engaged to an audio engineer Riyasdeen Shaik Mohamed. Khatija took to Instagram to share photographs of her in the bridal attire and along with a black and white photograph of the groomഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.