നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Amit Trivedi Birthday | അമിത് ത്രിവേദിയ്ക്ക് 42-ാം ജന്മദിനം; അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങൾ കേൾക്കാം

  Amit Trivedi Birthday | അമിത് ത്രിവേദിയ്ക്ക് 42-ാം ജന്മദിനം; അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങൾ കേൾക്കാം

  Musician Amit Trivedi turns 42 today | കഴിഞ്ഞ ഒരു ദശകത്തിനിടയിൽ അമിത് ത്രിവേദി നമുക്ക് സമ്മാനിച്ച അതിമനോഹരമായ ഗാനങ്ങൾ ഇതാ

  അമിത് ത്രിവേദി

  അമിത് ത്രിവേദി

  • Share this:
   റീമിക്സുകളും റീക്രിയേഷനുകളും അരങ്ങുവാഴുന്ന കാലത്ത് ഗാനരംഗത്തിന് പ്രതീക്ഷ നൽകുന്ന ഒരു സംഗീത സംവിധായകൻ ഉണ്ടെങ്കിൽ അത് അമിത് ത്രിവേദിയാണ്. കഴിഞ്ഞ ഒരു ദശകത്തിനിടയിൽ അദ്ദേഹം നമുക്ക് സമ്മാനിച്ച ഗാനങ്ങൾ എക്കാലവും നമ്മളിൽ നിലകൊള്ളാൻ പോന്ന, അതിമനോഹരമായ സൃഷ്ടികളാണ്. റോക്ക് സ്റ്റൈൽ, ഖവാലി, ലവ് ബല്ലാഡ്, ഫോക്ക് ഫ്യൂഷൻ എന്നിങ്ങനെ സംഗീതത്തിന്റെ ഏത് ശാഖയാണെങ്കിലും അദ്ദേഹത്തിന്റെ ഈണങ്ങൾ നമ്മുടെ ഹൃദയത്തിലേക്കുള്ള വഴി കണ്ടെത്തുന്നു.

   2009-ൽ പുറത്തിറങ്ങിയ ദേവ് ഡി എന്ന ചിത്രമായിരുന്നു അമിത് ത്രിവേദി സംഗീതം നൽകി ആദ്യം പുറത്തിറങ്ങേണ്ടിയിരുന്നത്. എന്നാൽ മറ്റു ചില പ്രശ്നങ്ങൾ കാരണം ആ ചിത്രത്തിന്റെ റിലീസ് വൈകി. തുടർന്ന് അമിത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ ചിത്രം ആമിർ (2008) ആയിരുന്നു. പിന്നീട് ആ മാന്ത്രികനായ സംഗീത സംവിധായകന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

   സ്വതസിദ്ധമായ ഒരു ശൈലിയിലാണ് അമിത് സംഗീത സംവിധാനം നിർവഹിക്കുന്നത്. അദ്ദേഹത്തിന്റെ സൃഷ്ടികൾ അത്രമേൽ മൗലികവും സമകാലീനവുമായിരിക്കുന്നതിൽ യാതൊരു ആശ്ചര്യവുമില്ല. പിന്നീട് വെയ്ക് അപ്പ് സിദ്, ഐഷ, ഇഷക്ക്സാദേ, ഏക്മേം ഓർ ഏക്തൂ, കൈ പോ ചെ, ലൂട്ടേര, ക്വീൻ, ഉഡ്താ പഞ്ചാബ്, ഹൈവേ, ശാന്താർ, ഡിയർ സിന്ദഗി, മൻമർസിയാൻ, അന്ധാധുൻ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു.

   അദ്ദേഹത്തിന് 42 വയസ് തികയുന്ന ഈ ദിവസം നമുക്ക് അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങൾക്ക് കാതോർക്കാം:

   ഇക്താര - വെയ്ക്ക്അപ് സിദ് (2009)   ലണ്ടൻ തുമക്ഡ - ക്വീൻ (2014)   സവാർ ലൂൺ - ലൂട്ടേര (2013)   നയൻ താർസേ - ദേവ് ഡി (2009)   മാഞ്ചാ - കൈ പോ ചെ(2013)   ഗുലാബോ- ശാന്താർ (2015)   നൈനദാ ക്യാ കസൂർ - അന്ധാധുൻ (2018)   ഗൽ മിട്ടിമിട്ടി- ഐഷ(2010)   ദരിയാ- മൻമർസിയാൻ   ലവ് യൂ സിന്ദഗി - ഡിയർ സിന്ദഗി (2016)   ഉഡ്ഡാ പഞ്ചാബ്- ഉഡ്താ പഞ്ചാബ്(2016)   പായാലിയാ - ദേവ് ഡി (2009)   ദേവ് ഡി എന്ന ചിത്രത്തിന് വേണ്ടി മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുള്ള അമിത് ത്രിവേദിയ്ക്ക് ദേവ് ഡി, ഉഡാൻ, ക്വീൻ എന്നീ ചിത്രങ്ങൾക്കായി ഫിലിംഫെയർ അവാർഡും ലഭിച്ചിട്ടുണ്ട്. റോക്ക് ശൈലിയിലുള്ള ഗാനങ്ങൾ മുതൽ ശാസ്ത്രീയസംഗീതം, മെലഡി, ഫ്യൂഷൻ സംഗീതം തുടങ്ങി എല്ലാ തരത്തിലും പെട്ട ജനപ്രിയ ഗാനങ്ങൾ തന്റെ കൈയിൽ ഭദ്രമായിരിക്കും എന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞ സംഗീത സംവിധായകനാണ് അമിത് ത്രിവേദി. മുബൈയിലെ ബാന്ദ്രയിലാണ് ജനിച്ചതെങ്കിലും പരമ്പരാഗതമായ ഒരു ഗുജറാത്തി കുടുംബത്തിലെ അംഗമാണ് അമിത്.

   Keywords: Amit Trivedi, Birthday, Music Direction, Film Songs
   അമിത് ത്രിവേദി, ജന്മദിനം, സംഗീത സംവിധാനം, ചലച്ചിത്ര ഗാനങ്ങൾ
   Published by:user_57
   First published:
   )}