2010ൽ പുറത്തിറങ്ങിയ ‘ദബാംഗ്’ എന്ന സിനിമയ്ക്ക് ശേഷം അർബാസ് ഖാനും കുടുംബവും തന്റെ കരിയർ അട്ടിമറിച്ചതായി സംവിധായകൻ അഭിനവ് സിങ് കശ്യപ്. ഭീഷണിപ്പെടുത്തി തന്റെ മാനസികാരോഗ്യത്തെ നശിപ്പിച്ചതായും ചലച്ചിത്രകാരൻ പറഞ്ഞു. ഫേസ്ബുക്കിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
“പത്ത് വർഷം മുമ്പ് ഞാൻ ‘ദബാംഗ് 2’ നിർമ്മിക്കുന്നതിൽ നിന്ന് പുറത്തുപോയതിന്റെ കാരണം, സൊഹൈൽ ഖാനുമായും കുടുംബവുമായും ചേർന്ന് അർബാസ് ഖാൻ എന്നെ ഭീഷണിപ്പെടുത്തി എന്റെ കരിയറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനാലാണ്. ശ്രീ അഷ്ടവിനായക് ഫിലിംസുമായുള്ള എന്റെ രണ്ടാമത്തെ പ്രൊജക്ട്. അർബാസ് ഖാൻ അവരുടെ മേധാവി ശ്രീ. രാജ് മേത്തയെ വ്യക്തിപരമായി വിളിച്ച് അവർ എന്നോടൊപ്പം ഒരു സിനിമ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുമെന്ന് ഭീഷണിപ്പെടുത്തി. മുൻകൂറായി തന്ന പണം ശ്രീ അഷ്ടവിനായക് ഫിലിംസിന് മടക്കി നൽകി ഞാൻ വിയകോം പിക്ചേഴ്സുമായി ചേർന്ന് ചിത്രം ഒരുക്കാൻ ശ്രമിച്ചു. അവിടെയും അതു തന്നെ സംഭവിച്ചു.”
“ഇത്തവണ സൊഹൈൽ ഖാനാണ് അത് ചെയ്തത്. അന്നത്തെ വയാകോം സിഇഒ വിക്രം മൽഹോത്രയെ സൊഹൈൽ ഭീഷണിപ്പെടുത്തി. എന്റെ പ്രോജക്ട് അട്ടിമറിക്കപ്പെട്ടു. ” അഭിനവ് സിങ് കശ്യപ് കൂട്ടിച്ചേർത്തു.
TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]India- China Border Faceoff| അരനൂറ്റാണ്ടിനിടെ ഇന്ത്യയും ചൈനയും മുഖാമുഖം വന്നപ്പോൾ സംഭവിച്ചത് [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]
“എന്റെ എല്ലാ പദ്ധതികളും പരിശ്രമങ്ങളും അട്ടിമറിക്കപ്പെട്ടു. എന്നെ കൊല്ലുമെന്നും, എന്റെ കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും നിരന്തരം ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണികൾ എന്റെ മാനസികാരോഗ്യത്തെ തകർത്തു. അങ്ങനെ എന്റെ കുടുംബം തന്നെ തകർന്നു. 2017ൽ ഞാൻ വിവാഹ മോചിതനായി.”
എന്നാൽ ഇതുകൊണ്ടൊന്നും തന്നെ തളർത്താനാകില്ലെന്ന് അഭിനവ് സിങ് പറഞ്ഞു. “അവരുടെ ഭീഷണിക്ക് ഞാൻ വഴങ്ങില്ല. എന്റെയും അവരുടേയും അവസാനം വരെ ഞാൻ പോരാടും. ഇനിയെനിക്ക് ക്ഷമിക്കാനാകില്ല. തിരിച്ചടിക്കാൻ സമയമായി.”
നടൻ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് കശ്യപിന്റെ കുറിപ്പ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംവിധായകൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.