• HOME
  • »
  • NEWS
  • »
  • film
  • »
  • ജീവിത ലക്ഷ്യം സൽമാൻ ഖാനെ ഇല്ലാതാക്കുക; ജയിലിൽ നിന്ന് ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഭീഷണി

ജീവിത ലക്ഷ്യം സൽമാൻ ഖാനെ ഇല്ലാതാക്കുക; ജയിലിൽ നിന്ന് ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ ഭീഷണി

സൽമാൻ ഖാൻ രാവണനേക്കാൾ വലിയ അഹങ്കാരിയാണെന്നും ലോറൻസ് ബിഷ്ണോയ്

  • Share this:

    ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി മുഴക്കി ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്. കൃഷ്ണമൃഗങ്ങളെ കൊന്നതിന് സൽമാൻ ഖാൻ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം താരത്തെ കൊല്ലുമെന്നുമാണ് ഭീഷണി. കൃഷ്ണമൃഗത്തെ കൊന്ന സൽമാൻ ഖാൻ തന്റെ സമുദായത്തെ അപമാനിച്ചുവെന്ന് ഇയാൾ പറയുന്നു.

    Also Read- RRR ടീമിന്റെ ഓസ്കാർ പ്രവേശനം ഫ്രീ അല്ല; ഒരാൾക്ക് നൽകിയത് 20 ലക്ഷം രൂപ

    കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ വിധി സൽമാൻ ഖാനും ഉണ്ടാകുമെന്ന് ലോറൻസ് ബിഷ്ണോയ് നേരത്തേ ഭീഷണി സന്ദേശം അയച്ചിരുന്നു. സിദ്ദു മൂസേവാലയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുകയാണ് ലോറൻസ്.

    Also Read- സാറെ എമ്പുരാന്‍റെ വര്‍ക്ക് തുടങ്ങിയോ? ‘എന്‍റെ പണി തുടങ്ങി’യെന്ന് സംഗീത സംവിധായകന്‍ ദീപക് ദേവ്

    ജയിലിൽ നിന്നും എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ലോറൻസ് വീണ്ടും ഭീഷണി മുഴക്കിയിരിക്കുന്നത്. സൽമാൻ ഖാൻ രാവണനേക്കാൾ വലിയ അഹങ്കാരിയാണെന്നും സിദ്ദു മൂസേവാലയും ഇങ്ങനെയായിരുന്നുവെന്നും ലോറൻസ് പറഞ്ഞു. സൽമാനെ കൊല്ലുകയാണ് തന്റെ ജീവിതലക്ഷ്യം. കൃഷ്ണമൃഗത്തെ കൊന്നതിന് ബിക്കാനീർ ക്ഷേത്രത്തിൽ പോയി സൽമാൻ മാപ്പ് പറയുക മാത്രമാണ് ഇതിൽ ഏക പോംവഴി.

    സൽമാൻ ഖാന്റെ പ്രത്യേക സുരക്ഷ ഇല്ലാത്ത സമയം അദ്ദേഹത്തെ കൊല്ലുമെന്നും നാലഞ്ച് വർഷമായി ഇതിനുള്ള തയ്യാറെടുപ്പിലാണെന്നും ഇയാൾ പറഞ്ഞു.

    Published by:Naseeba TC
    First published: