• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മൈസ്റ്റോറി' വീണ്ടും റിലീസിന്; പ്രേക്ഷകരിൽ വിശ്വാസമെന്ന് റോഷ്നി ദിനകർ

News18 Malayalam
Updated: August 7, 2018, 12:22 PM IST
'മൈസ്റ്റോറി' വീണ്ടും റിലീസിന്; പ്രേക്ഷകരിൽ വിശ്വാസമെന്ന് റോഷ്നി ദിനകർ
News18 Malayalam
Updated: August 7, 2018, 12:22 PM IST
പൃഥ്വിരാജും പാർവതിയും അഭിനയിച്ച മൈ സ്റ്റോറി, ഒരു നിർമാതാവ് കൂടിയായ സംവിധായികയുടെ ചെറുത്തു നിൽപിന്റെ കഥയാവുകയാണ്. 18 കോടി മുടക്കി നാലുവർഷം കൊണ്ട് ചെയ്ത സിനിമയെ ക്രൂരമായി പിച്ചിചീന്തിയെന്ന പരാതിയാണ് സംവിധായിക  റോഷ്നി ദിനകർക്കുള്ളത്. എന്നാൽ തോൽക്കാൻ തയാറല്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഈ സംവിധായിക. മൈ സ്റ്റോറിയുമായി വീണ്ടും വരികയാണ് അവർ. ആഗസ്റ്റ് ഒൻപതിന് ചിത്രം വീണ്ടും റിലീസ് ചെയ്യുമെന്ന് റോഷ്നി പ്രഖ്യാപിച്ചു കഴിഞ്ഞു.

'മൈ സ്റ്റോറിയുടെ ഉള്ളടക്കത്തിലും മേക്കിംഗിലും പടം ആസ്വദിക്കാൻ അറിയാവുന്ന പ്രേക്ഷകരിലും ഞാൻ വിശ്വസിക്കുന്നു. അതു കൊണ്ട് പടം ആഗസ്റ്റ് 9ന് റീ റിലീസ് ചെയ്യുകയാണ്' - റോഷ്നി ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.



തന്റെ സിനിമയെ പരാജയപ്പെടുത്താൻ നവമാധ്യമങ്ങളിൽ ആസൂത്രിത ശ്രമം നടന്നുവെന്നാണ് റോഷ്നിയുടെ ആരോപണം. മൈ സ്റ്റോറി എന്ന സിനിമയെ തകർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് എറണാകുളം റേഞ്ച് ഐ.ജിക്ക് റോഷ്നി ദിനകർ പരാതി നൽകിയിരുന്നു. തന്റെ സിനിമ കാണാത്തവരാണ് കുപ്രചാരണങ്ങൾ നടത്തുന്നതെന്നാണ് റോഷ്നി പറയുന്നത്. ചിത്രം കണ്ടവർ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും അതിനാലാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതെന്നും സംവിധായിക പറഞ്ഞു.



നായിക പാര്‍വതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലം സിനിമയെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ചിത്രം റിലീസ് ചെയ്ത സമയത്ത് റോഷ്നി പറഞ്ഞിരുന്നു. നിരവധി തവണ സിനിമ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിരുന്നു. ഇതിനെതിരെ ബംഗളൂരുവിൽ സൈബര്‍ സെല്ലിലും ഫെഫ്കയിലും പരാതി നല്‍കിയിരുന്നു. ബോളിവുഡിലെ പ്രശസ്ത കോസ്​റ്റ്യും ഡിസൈനര്‍ കൂടിയായ റോഷ്നി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.

 
First published: August 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...