നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മാലിക് സിനിമ ഇസ്ലാമോഫോബിക്; മഹേഷ് നാരായണനോട് അഞ്ച് ചോദ്യങ്ങളുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ

  മാലിക് സിനിമ ഇസ്ലാമോഫോബിക്; മഹേഷ് നാരായണനോട് അഞ്ച് ചോദ്യങ്ങളുമായി എഴുത്തുകാരൻ എൻ.എസ്. മാധവൻ

  NS Madhavan raises five questions about Malik | മഹേഷ് നാരായണനോട് അഞ്ച് ചോദ്യങ്ങളുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എൻ.എസ്. മാധവൻ

  എൻ.എസ്. മാധവൻ, മാലിക്

  എൻ.എസ്. മാധവൻ, മാലിക്

  • Share this:
   'മാലിക്' സിനിമ സാങ്കല്പിക സൃഷ്‌ടി ആണെന്ന് പറഞ്ഞ് അവതരിപ്പിച്ച സംവിധായകൻ മഹേഷ് നാരായണനോട് അഞ്ച് ചോദ്യങ്ങളുമായി എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എൻ.എസ്. മാധവൻ.

   ഫഹദ് ഫാസിലിന്റെ പ്രകടനത്തിന്റെ പേരിൽ പ്രശംസ പിടിച്ചു പറ്റുമ്പോഴും സിനിമ പല കാരണങ്ങളുടെയും കാര്യത്തിൽ വിമർശിക്കപ്പെടുന്നുമുണ്ട്.

   ചിത്രത്തിൽ ഇസ്ലാമോഫോബിയ നിറഞ്ഞ ഉള്ളടക്കം ഉണ്ടെന്ന് എൻ.എസ്. മാധവൻ ആരോപിക്കുന്നു.

   1.എന്തുകൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിച്ചു, അതും പച്ചക്കൊടിയുള്ള രാഷ്്ട്രീയ പാര്‍ട്ടി?

   2. എന്തുകൊണ്ടാണ് ലക്ഷദ്വീപിനെ ക്രിമിനലുകളുടെ സങ്കേതമായി കാണിച്ചത്?

   3. എന്തുകൊണ്ട് മഹല്ല് കമ്മിറ്റി ക്രിസ്ത്യാനികളെ ക്യാമ്പിനുള്ളില്‍ പ്രവേശിപ്പിക്കുന്നില്ല( കേരളത്തിന്റെ മൂല്യങ്ങളോട് ഒട്ടും യോജിക്കാത്തതാണിത്)

   4. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഒരു വിഭാഗത്തെ മാത്രം എന്തുകൊണ്ട് ഭീകരവാദവുമായി അടുത്തു നില്‍ക്കുന്നവരാക്കുന്നു?

   5. കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പാണ് സിനിമയില്‍ കാണിക്കുന്നത്. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ അത് നടക്കുമോ?   റമദാപ്പള്ളി, ഇടവാത്തുറ എന്നീ പേരിലാണ് സിനിമയിൽ പരാമർശിക്കുന്ന സ്ഥലം. ഇത് തിരുവനന്തപുരത്തെ കടലോരപ്രദേശങ്ങളായ ബീമാപള്ളി, കൊച്ചുതുറ തുടങ്ങിയ സ്ഥലങ്ങളുമായും, നാടിനെ നടുക്കിയ ബീമാപള്ളി വെടിവയ്പ്പ് കേസുമായും സമാനതകൾ പുലർത്തുന്നവയാണ്.

   റമദാപള്ളിക്കാരുടെ രക്ഷകനായ സുലൈമാൻ മാലിക് എന്നയാളുടെ വേഷമാണ് നായക നടൻ ഫഹദ് ഫാസിലിന്. ഇദ്ദേഹത്തെ മതസൗഹാർദം കാംക്ഷിക്കുന്ന വ്യക്തിയായാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

   എന്നാൽ എൻ.എസ്. മാധവൻ ഏറെക്കാലത്തെ മൗനത്തിനുശേഷം തിരിച്ചുവന്ന തൊണ്ണൂറുകളിലെ വിഖ്യാതമായ 'ഹിഗ്വിറ്റ' എന്ന കഥയിലെ കഥാപാത്രങ്ങളെയും സൂചകങ്ങളെയും ബിംബങ്ങളെയും പരിസരത്തെയും പരാമർശിച്ചുകൊണ്ട് ആ രചന മുസ്ലിം വിരുദ്ധമാണെന്ന് എം.ടി. അൻസാരി എന്ന നിരൂപകൻ വിമർശനമുയർത്തിയിരുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ പ്രശസ്തമായ ബിരിയാണി എന്ന ചെറുകഥയും മുസ്ലിം വിരുദ്ധമാണെന്ന് ആരോപണമുയർന്നിരുന്നു.

   മാലികിനെതിരെ സംവിധായകൻ ഒമർ ലുലു, സാമൂഹിക നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ തുടങ്ങിയവർ വിമർശനം ഉയർത്തിയിരുന്നു.

   'മാലിക്ക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം' എന്നാണ് ഒമർ ലുലു കുറിച്ചത്. ഇതിനു പിന്നാലെ 'ഒരു മെക്സിക്കൻ അപാരത' എന്ന സിനിമ നേരിട്ട വിമർശനവും ചേർത്താണ് ഒമറിന്റെ പോസ്റ്റ്.

   മഹാരാജാസ് കോളേജിൽ കെ.എസ്.യു. നേടിയ വിജയം സിനിമയിൽ ഇടതുപക്ഷത്തിന്റേതാക്കി മാറ്റി എന്നായിരുന്നു വിമർശനം. ക്യാമ്പസ് രാഷ്ട്രീയ ചിത്രത്തിൽ നായകനായത് ടൊവിനോ തോമസ് ആണ്. കെ.എസ്.യുവിന്റെ ആധിപത്യം അവസാനിപ്പിച്ച് എസ്.എഫ്.ഐ. വിജയം നേടുന്നതാണ് സിനിമ പറഞ്ഞ രാഷ്ട്രീയം. എന്നാൽ ഇത് നേരെ മറിച്ചാണ് എന്ന് സ്ഥാപിക്കുന്ന തരത്തിൽ പത്രവാർത്താ ശകലവും ചേർത്താണ് ഒമർ ലുലു പോസ്റ്റ് ചെയ്തത്.
   Published by:user_57
   First published:
   )}