തിരുവനന്തപുരം: ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിന്റെ സെക്കന്റ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജയസൂര്യയുടെയും ജാഫര്‍ ഇടുക്കിയുടെയും കഥാപാത്രങ്ങളെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കുന്ന ലുക്കിലാണ് ജയസൂര്യയും ജാഫർ ഇടുക്കിയും പ്രത്യക്ഷപ്പെടുന്നത്. നാദിര്‍ഷയ്‌ക്കൊപ്പം ജയസൂര്യ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
Also Read-
Gehana Vasisth| ലൈവില്‍ പൂര്‍ണനഗ്നയായി പ്രതിഷേധം; സമൂഹത്തിന് കാപട്യമെന്ന് നടി ഗഹന വസിഷ്ഠ്ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചില വിവാദങ്ങള്‍ ഉയർന്നുവന്നിരുന്നു. ഈശോ എന്ന പേരും ടാഗ് ലൈനും മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന ആരോപണമാണ് ചില ക്രിസ്തീയ സംഘടനകള്‍ ഉയർത്തിയത്. എന്നാൽ പേര് മാറ്റില്ലെന്നും 'നോട്ട് ഫ്രം ദ ബൈബിള്‍' എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.
Also Read-
പ്രേക്ഷകരുടെ പ്രിയപ്പെട്ട പെപ്പേ; നടൻ ആന്റണി വർഗീസ് വിവാഹിതനാകുന്നു; വധു അനീഷനമിത പ്രമോദാണ് ചിത്രത്തിലെ നായിക. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ ആണ് സിനിമ നിര്‍മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എന്‍ എം ബാദുഷ, ബിനു സെബാസ്റ്റ്യന്‍ എന്നിവരാണ്. ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ്. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷയാണ് സംഗീതം പകരുന്നത്.
Also Read-
Rashmika Mandanna| രശ്മികയുടെ കുഞ്ഞനിയത്തിയെ കണ്ടിട്ടുണ്ടോ?Also Read-
മാലിക്കിലെ 'റഹീമുൻ അലീമുൻ' ഗാനത്തിന് അറബിക് വേർഷനൊരുക്കി യുഎഇ ഗായകൻപ്രൊഡക്ഷന് കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, പശ്ചാത്തല സംഗീതം-ജേക്‌സ് ബിജോയ്, കല-സുജിത് രാഘവ്, മേക്കപ്പ്-പി.വി ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, ആക്ഷന്‍- ജോളി ബാസ്റ്റിന്‍, കൊറിയോഗ്രാഫി- ബ്രിന്ദ മാസ്റ്റര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സൈലക്‌സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് പിള്ള & കോട്ടയം നസീര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഡിസൈന്‍-10പോയിന്റ്‌സ്. വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്, മഞ്ജു ഗോപിനാഥ്, പി.ശിവപ്രസാദ്.
Also Read-
'നീ ചെയ്തതിനൊക്കെ പടച്ചോന്‍ നിന്നോട് ചോദിക്കും' : കണക്ക് തീര്‍ക്കാന്‍ കുരുതി; പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.