• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയോ; നാദിര്‍ഷാ വെളിപ്പെടുത്തുന്നു


Updated: September 13, 2018, 11:18 AM IST
നാദിര്‍ഷ ചിത്രത്തില്‍ നിന്നും ദിലീപ് പിന്മാറിയോ; നാദിര്‍ഷാ വെളിപ്പെടുത്തുന്നു

Updated: September 13, 2018, 11:18 AM IST
നാദിര്‍ഷാ മലയാളത്തിലെ വിലപിടിപ്പുള്ള സംവിധായകനായത് മുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതാണ് ഒരു ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടിലുള്ള ചിത്രം. ഒടുവില്‍ ആരാധകര്‍ക്ക് സന്തോഷമായി ഇരുവരും ഒന്നിക്കുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ദിലീപ് നാദിര്‍ഷാ ചിത്രത്തില്‍ നിന്നു പിന്മാറിയെന്നും ചിത്രം ഉപേക്ഷിച്ചെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇതിന് മറുപടിയുമായി നാദിര്‍ഷ തന്നെ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ദിലീപ് ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത തെറ്റാണ്, അദ്ദേഹമാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. എന്നാല്‍ കമ്മാരസംഭവത്തിലും ദിലീപ് അതേ ഗെറ്റപ്പില്‍ വന്നിരുന്നു. ഒരേ പോലിരിക്കുന്ന കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നായക സ്ഥാനത്തു നിന്ന് ദിലീപ് മാറിയത്. ചിത്രം ഉപേക്ഷിച്ചിട്ടില്ല.' നാദിര്‍ഷ പറഞ്ഞു.

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ് കേശു ഈ വീടിന്റെ നാഥന് വേണ്ടിയും തിരക്കഥ ഒരുക്കുന്നത്.
First published: September 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍