• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൂന്ന് പതിറ്റാണ്ടിനു ശേഷം മോഹൻലാലിന്റെ നായികയായി നദിയ മൊയ്തു; ഹിറ്റ് കണ്ണുംനട്ട് പ്രേക്ഷകർ

news18
Updated: July 12, 2018, 3:18 PM IST
മൂന്ന് പതിറ്റാണ്ടിനു ശേഷം മോഹൻലാലിന്റെ നായികയായി നദിയ മൊയ്തു; ഹിറ്റ് കണ്ണുംനട്ട് പ്രേക്ഷകർ
news18
Updated: July 12, 2018, 3:18 PM IST







അദ്ഭുത കണ്ണടവെച്ച് ശ്രീകുമാറിനെ ഞെട്ടിച്ച  ഗേളി. 1984ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ടിലെ കുസൃതിക്കാരിയായ നായികയെ മലയാളി ഒരിക്കലും മറക്കില്ല.  അതിൽ മോഹൻലാലിൻറെ നായികയായി തുടക്കം കുറിച്ച നദിയ മൊയ്തു പിന്നീട് മമ്മൂട്ടി, റഹ്മാൻ, ജയറാം തുടങ്ങി നിരവധി നായകന്മാരുടെ നായികയായി  തിളങ്ങി. എങ്കിലും മോഹൻലാലിനൊപ്പമുള്ള ആദ്യ ചിത്രം തന്നെയാണ് മലയാളികൾക്ക് പ്രിയം.



34 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മോഹൻലാലിന്റെ നായികയായി മലയാളത്തിലേക്ക് തിരിച്ചു വരികയാണ് നദിയാ മൊയ്തു. വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന നീരാളി എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന സണ്ണി എന്ന കഥാപാത്രത്തിന്റെ ഭാര്യ മോളിക്കുട്ടിയായാണ് നദിയ വീണ്ടും എത്തുന്നത്.

നോക്കെത്താ ദൂരത്തിൽ  അരങ്ങേറ്റം കുറിച്ച നദിയ പിന്നീട് മോഹൻലാലിനൊപ്പം ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കിലും നായികയായി എത്തിയിട്ടില്ല. 1985ൽ പുറത്തിറങ്ങിയ കൂടുംതേടി, അതേ വർഷം തന്നെ പുറത്തിറങ്ങിയ കണ്ടു കണ്ടറിഞ്ഞു, 1986ൽ പുറത്തിറങ്ങിയ പഞ്ചാഗ്നി എന്നീ ചിത്രങ്ങളിൽ ഒന്നിച്ചുവെങ്കിലും ഇവയിലൊന്നും ലാലിന്റെ നായികയായിരുന്നില്ല നദിയ മൊയ്തു.

1984 മുതൽ 89 വരെ നദിയ മൊയ്തു സിനിമയിൽ സജീവമായിരുന്നത്. 1988ൽ വിവാഹശേഷം ചെറിയ ഇടവേള വന്നെങ്കിലും അതിനു ശേഷം തിരിച്ചെത്തി 94 വരെ സിനിമയിൽ അഭിനയിച്ചു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും നദിയ മൊയ്തു സജീവമായിരുന്നു. അപ്രതീക്ഷിതമായി  സിനിമയോട് വിട പറഞ്ഞ നദിയ 2004ൽ എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തി. തിരിച്ചു വരവിൽ‌ ഡബിൾസ്, സെവൻസ്സ്, ആറു സുന്ദരികളുടെ കഥ, ഇംഗ്ലീഷ് തുടങ്ങിയ മലയാളം ചിത്രങ്ങളിലും വേഷമിട്ടിരുന്നുവെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

മൂന്ന് പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും നദിയ മൊയ്തുവും  വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും മറ്റൊരു  സൂപ്പർഹിറ്റ് തന്നെ.







First published: July 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍