തമിഴ് സിനിമയിലെ പുത്തൻ തരംഗത്തിന് തുടക്കം കുറിച്ചവരിൽ ഏറെ പ്രശസ്തനായ സംവിധായകനാണ് വെങ്കട്ട് പ്രഭു (Venkat Prabhu). അദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ നിരവധി സിനിമാ നിര്‍മാതാക്കള്‍ക്ക് പുതിയ പ്രതീക്ഷകൾ നൽകി. മങ്കാത്ത പോലുള്ള വമ്പന്‍ ബോക്സ് ഓഫീസ് ഹിറ്റുകള്‍ക്ക് ശേഷം, തന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്ററായ മാനാട് എന്ന ചിത്രത്തിലൂടെ അദ്ദേഹം വീണ്ടുമെത്തി. പ്രേക്ഷകർ മാനാട് ആഘോഷിക്കുമ്പോള്‍, ഈ സംവിധായകന് മന്മദലീലയുമായി എത്തി വീണ്ടും സൂപ്പർ ഹിറ്റ് സൃഷ്ടിച്ചു.
Also Read-
Rima Kallingal | IFFK വേദിയിലെ വസ്ത്രധാരണം; റിമ കല്ലിങ്കലിനെതിരേ സൈബര്‍ അധിക്ഷേപം
ഇപ്പോൾ നടൻ നാഗചൈതന്യയ്ക്കൊപ്പം ഉള്ള തന്റെ ദ്വിഭാഷാ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ വെങ്കട്ട് പ്രഭു സംവിധായകനായി സിനിമാരംഗത്ത് തന്റെ 15ാം വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
മജിലി, വെങ്കി മാമ, ലവ് സ്റ്റോറി, ബംഗാര്‍രാജു എന്നിവയിലൂടെ തുടർച്ചയായി സൂപ്പര്‍ ഹിറ്റുകള്‍ നേടിയ നാഗ ചൈതന്യ,
നന്ദിയുടെ റിലീസിനായി കാത്തിരിക്കുകയാണ്.
Also Read-
Thrayam movie | മലയാളത്തിൽ നിയോ നോയര്‍; സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന് ചിത്രം 'ത്രയം' റിലീസിന്
ഈ വേളയിലാണ് തെലുങ്ക്, തമിഴ് ഭാഷകളില്‍ ദ്വിഭാഷയായി നിര്‍മ്മിക്കുന്ന തന്റെ 22ാമത്തെ ചിത്രത്തിനായി സംവിധായകന് വെങ്കട്ട് പ്രഭുവുമായി നാഗചൈതന്യ ഒന്നിക്കുന്നത്. വെങ്കട്ട് പ്രഭുവിന്റെ 11ാമത്തെ ചിത്രവും ആദ്യ തെലുങ്ക് ചിത്രവുമാണ്.
ടോളിവുഡിലെ പ്രൊഡക്ഷന്‍ ഹൗസായ ശ്രീനിവാസ സില്‍വര്‍ സ്ക്രീന്‍, റാമിന്റെ നടന്നുകൊണ്ടിരിക്കുന്ന ചിത്രം "ദി വാരിയർ' അടുത്തതായി ബോയപതി ശ്രീനുറാം എന്നിവയുള്‍പ്പെടെ മികച്ച പ്രോജക്റ്റുകൾ അണിനിരത്തി, നാഗ ചൈതന്യയും വെങ്കട്ട് പ്രഭുവും ഒന്നിക്കുന്ന പുതിയ ചിത്രം ഇന്ന് പ്രഖ്യാപിച്ചു. പവന്‍കുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ശ്രീനിവാസ ചിറ്റൂരിയാണ്.
Also Read-
Satyajit Ray Award | സത്യജിത് റേ ഗോള്‍ഡൻ ആർക് പുരസ്കാരം 'അഞ്ചില്‍ ഒരാള്‍ തസ്കര'ന്
ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നാഗ ചൈതന്യയുടെ ആദ്യ തമിഴ് ചിത്രമാണ്. വെങ്കട്ട് പ്രഭു ഉയർന്ന നിലവാരത്തിൽ മികച്ച സാങ്കേതിക തികവിൽ നിര്‍മ്മിക്കുന്ന ഈ ദ്വിഭാഷയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഒരു കൊമേഴ്സ്യല്‍ എന്റര്‍ടെയ്നറായ ഈ ചിത്രത്തില്‍ നിരവധി പ്രമുഖ അഭിനേതാക്കള്‍ അഭിനയിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.