സാമന്ത-നാഗ ചൈതന്യ വേർപിരിയലിനെ പറ്റി താൻ പറഞ്ഞതായി പ്രചരിക്കുന്ന വാർത്തകൾ തള്ളി നാഗചൈതന്യയുടെ പിതാവ് നാഗാർജുന. ഇന്ന് രാവിലെ മുതലാണ് സാം-ചെ വേർപിരിയലിനെ കുറിച്ചുള്ള നാഗാർജുനയുടെ വെളിപ്പെടുത്തൽ എന്ന പേരിൽ വാർത്തകൾ പ്രചരിച്ചു തുടങ്ങിയത്. എന്നാൽ തന്റെ പേരിൽ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ തീർത്തും അസംബന്ധമാണെന്നും സാമന്തയേയും നാഗചൈതന്യയേയും കുറിച്ച് താൻ അത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നുമാണ് ട്വിറ്റർ അക്കൗണ്ടിലൂടെ നാഗാർജുന അറിയിച്ചിരിക്കുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങൾ നിർത്തണമെന്നും നാഗാർജുന അഭ്യർത്ഥിച്ചു.
The news in social media and electronic media quoting my statement about Samantha & Nagachaitanya is completely false and absolute nonsense!!
I request media friends to please refrain from posting rumours as news. #GiveNewsNotRumours
ഇന്ത്യഗ്ലിറ്റ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്. വിവാഹമോചനത്തിനുള്ള നോട്ടീസ് ആദ്യം അയച്ചത് സാമന്തയാണെന്നാണ് നാഗാർജുന പറഞ്ഞതായിട്ടായിരുന്നു വാർത്ത. 2021 പുതുവത്സരത്തിനു ശേഷമാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തതെന്നും നാഗാർജുന പറഞ്ഞതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
സാമന്തയുടെ തീരുമാനം അംഗീകരിക്കുന്ന നിലപാടാണ് നാഗചൈതന്യ സ്വീകരിച്ചത്. എന്നാൽ, മകൻ തന്നെ കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ചുമാണ് കൂടുതൽ ആശങ്കപ്പെട്ടതെന്നുമായിരുന്നു റിപ്പോർട്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.