നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'സാമന്തയ്‌ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ എന്നും പ്രിയപ്പെട്ടത്'; സാമന്ത നാഗചൈതന്യ വേര്‍പിരിയലിനെ കുറിച്ച് നാഗാര്‍ജുന

  'സാമന്തയ്‌ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ എന്നും പ്രിയപ്പെട്ടത്'; സാമന്ത നാഗചൈതന്യ വേര്‍പിരിയലിനെ കുറിച്ച് നാഗാര്‍ജുന

  വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും നാഗചൈതന്യയുടെ അച്ഛനുമായ നാഗാര്‍ജുന

  • Share this:
   കുറച്ച് നാളുകളായുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു കൊണ്ട് തങ്ങളുടെ വിവാഹമോചന വാര്‍ത്തയെ കുറിച്ച് ഔദ്യോഗികമായി സാമന്തയും നാഗചൈതന്യയും സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും നാഗചൈതന്യയുടെ അച്ഛനുമായ നാഗാര്‍ജുന.

   സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചന വാര്‍ത്ത നിര്‍ഭാഗ്യകരമാണെന്നാണ് നാഗാര്‍ജുന പ്രതികരിച്ചത്. എന്നും സാമന്ത തങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.

   കഴിഞ്ഞ ദിവസമാണ് വിവാഹമോചന വാര്‍ത്തയെ കുറിച്ച് താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും പത്ത് വര്‍ഷത്തിലധികമായുള്ള സൗഹൃദം തങ്ങളുടെ ജീവതത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നെന്നും എക്കാലവും അതുണ്ടാവുമെന്ന് വിശ്വസിക്കുന്നുമെന്നും താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എല്ലാവരുടേയും പിന്തുണ വേണമെന്നും താരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

   അടുത്തിടെയായി ഗോസിപ് കോളങ്ങളിലെ സ്ഥിരം പേരുകളാണ് തെലുങ്ക് താരദമ്പതികളായ സാമന്തയും നാഗചൈതന്യയും. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അകൽച്ചയിലാണെന്നും വേർപിരിഞ്ഞാണ് താമസമെന്നുമെല്ലാം വാർത്തികൾ വന്നിരുന്നു.   ഇതിന് പിന്നാലെ നാഗചൈതന്യയുടെ പുതിയ ചിത്രം ലൗ സ്റ്റോറിയുടെ വിജയാഘോഷങ്ങളിലും സാമന്തയുടെ അസാന്നിധ്യമാണ് ഏറ്റവും ചർച്ചയായത്. നാഗചൈതന്യയുടെ പിതാവും സൂപ്പർതാരവുമായ ചിരഞ്ജീവിയുടെ വീട്ടിൽ ആമിർഖാന് നൽകിയ വിരുന്നിലും സാമന്തയുണ്ടായിരുന്നില്ല

   മീര ജാസ്മിന്റെ തിരിച്ചുവരവ് ചിത്രം ഒക്ടോബർ മാസം ഷൂട്ടിംഗ് ആരംഭിക്കും

   നീണ്ട നാളുകൾക്ക് ശേഷം നടി മീര ജാസ്മിൻ അഭിനയത്തിലേക്ക് മടങ്ങിവരുന്ന ചിത്രം ഒക്ടോബർ മാസം രണ്ടാം വാരം ഷൂട്ടിംഗ് ആരംഭിക്കും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമാണ് നായകൻ. എറണാകുളത്താവും ഷൂട്ടിംഗ്. ശ്രീനിവാസൻ, ഇന്നസെന്റ്, സിദ്ധിഖ്, 'ഞാൻ പ്രകാശൻ' എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ദേവിക സഞ്ജയ് തുടങ്ങിയവരാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിലെ മറ്റു താരങ്ങൾ.

   ഇഖ്ബാൽ കുറ്റിപ്പുറം രചന നിർവഹിക്കും. നിർമ്മാണം സെൻട്രൽ പ്രൊഡക്ഷൻസ്. ഛായാഗ്രഹണം: എസ്. കുമാർ. സംഗീതം: വിഷ്ണു വിജയ്, വരികൾ: ഹരിനാരായണൻ

   ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സത്യൻ അന്തിക്കാട് ചിത്രം പ്രഖ്യാപിച്ചത്.

   "ചിന്താവിഷ്ടയായ ശ്യാമള'ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു - "ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്."

   എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.

   ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു - "ഈ കഥ, നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മോഷ്ടിച്ചതാണ്."
   അമ്പരപ്പു മാറി സദസ്സിൽ നീണ്ട കരഘോഷം ഉയർന്നു.
   ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർമ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണ്.
   ഇതാ - ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു." എന്നായിരുന്നു പോസ്റ്റിന്റെ തുടക്കം.

   മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ നായികയായി വേഷമിട്ട മീര ജാസ്മിൻ സൂത്രധാരൻ എന്ന സിനിമയിലൂടെയാണാണ് അഭിനയരംഗത്തെത്തുന്നത്. 2014 ൽ വിവാഹം കഴിഞ്ഞ ശേഷം സിനിമാ രംഗത്തുനിന്നും വിട്ടുനിന്ന മീര, പത്തുകല്പനകൾ, പൂമരം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.
   Published by:Karthika M
   First published:
   )}