HOME » NEWS » Film » NAGMA TURNED COVID POSITIVE AFTER TAKING COVID VACCINE MM

Nagma Covid positive | വാക്സിനേഷന് ശേഷം നടി നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; സുരക്ഷയുടെ കാര്യത്തിൽ അലംഭാവം കാട്ടരുതെന്ന് താരം

Nagma turned Covid positive after taking Covid vaccine | കോവിഡ് ബാധിതയായ വിവരം ട്വീറ്റ് ചെയ്ത് നഗ്മ

News18 Malayalam | news18-malayalam
Updated: April 8, 2021, 1:05 PM IST
Nagma Covid positive | വാക്സിനേഷന് ശേഷം നടി നഗ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; സുരക്ഷയുടെ കാര്യത്തിൽ അലംഭാവം കാട്ടരുതെന്ന് താരം
നഗ്മ
  • Share this:
നടിയും രാഷ്ട്രീയ പ്രവർത്തകയുമായ നഗ്മയ്ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നെങ്കിലും രോഗബാധ സ്ഥിരീകരിച്ചതായി അവർ ട്വിറ്ററിലൂടെ തന്റെ ആരാധകരെ അറിയിച്ചു. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷ സംബന്ധിച്ച് യാതൊരു അലംഭാവവും കാണിക്കരുതെന്ന് അവർ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു.

"ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. പക്ഷേ, ഇന്നലെ കോവിഡ് പരിശോധന നടത്തിയപ്പോൾ പോസിറ്റീവ് ആയി റിസൽറ്റ് വന്നു. അതുകൊണ്ട് വീട്ടിൽ സ്വയം ക്വറന്റൈനിൽ കഴിയുകയാണ്. വാക്സിന്റെ ആദ്യ ഡോസ് എടുത്താലും എല്ലാവരും എല്ലാവിധ മുൻകരുതലുകളും സ്വീകരിക്കണം. യാതൊരു വിധത്തിലും അലംഭാവം കാട്ടരുത്. സുരക്ഷിതമായി കഴിയുക", എന്നായിരുന്നു നഗ്മയുടെ ട്വീറ്റ്.

ആലിയ ഭട്ടിന്റെ അമ്മയും പ്രസിദ്ധ നടിയുമായ സോണി റസ്ദൻ നഗ്മയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുകയും അവരുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്യുകയും ചെയ്തു. "ശ്രദ്ധയോടെ കഴിയുക. ഒരു പരിശോധന കൂടി നടത്തി നോക്കുക. രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ അത് തെറ്റായ പോസിറ്റീവ് റിസൽറ്റ് ആയേക്കാം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവ വളരെ നേരിയതാണെന്ന് പ്രതീക്ഷിക്കുന്നു", സോണി കമന്റിൽ കുറിച്ചു.നഗ്മയോട് സുരക്ഷിതമായി ഇരിക്കാൻ പറഞ്ഞുകൊണ്ടും അതിവേഗം സുഖം പ്രാപിക്കാൻ ആശംസകൾ നേർന്നുകൊണ്ടും നിരവധി സന്ദേശങ്ങളാണ് പല ഭാഗത്തു നിന്നും എത്തുന്നത്. നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും കമന്റുകളുമായി എത്തി. നടി എന്നതിലുപരി മഹിള കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് നഗ്മ ഇപ്പോൾ. രാഷ്ട്രീയത്തിലേക്ക് കൂടി ചുവടുവെച്ചതോടെ നഗ്മയുടെ ട്വീറ്റുകള്‍ വലിയ ചര്‍ച്ചയാവാറുണ്ട്.

വാക്സിനേഷന് ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ച ആദ്യത്തെ സെലിബ്രിറ്റിയല്ല നഗ്മ. അടുത്തിടെ കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം പരേഷ് റാവലിനും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് ഹിന്ദി സിനിമാ വ്യവസായത്തെ വളരെയധികം പ്രതികൂലമായാണ് ബാധിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നിരവധി സിനിമാ താരങ്ങൾക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.

ആമിർ ഖാൻ, അക്ഷയ്കുമാർ, ആലിയഭട്ട്, കത്രീന കൈഫ്, ഗോവിന്ദ, വിക്കി കൗശൽ, ഭൂമി പട്നേക്കർ തുടങ്ങി നിരവധി സിനിമാ താരങ്ങൾ ഇതിനകം കോവിഡ് രോഗ ബാധിതരായിക്കഴിഞ്ഞു. അതിനിടെ മഹാരാഷ്ട്ര സർക്കാർ ഏപ്രിൽ 30 വരെ വീക്കെൻഡ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമാ തിയേറ്ററുകൾ ഉൾപ്പെടെ അടച്ചിടാനാണ് സർക്കാരിന്റെ ഉത്തരവ്. അതിനെ തുടർന്ന് അക്ഷയ്കുമാർ, കത്രീന കൈഫ് എന്നിവർ അഭിനയിക്കുന്ന 'സൂര്യവംശി', സെയ്ഫ് അലി ഖാനും റാണി മുഖർജിയും ഒന്നിച്ചെത്തുന്ന 'ബണ്ടി ഓർ ബബ്ലി2' എന്നീ ചിത്രങ്ങളുടെ റിലീസ് തീയതി അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്.

Keywords: Nagma, Covid 19, Bollywood, Celebrity, നഗ്മ, കോവിഡ് 19, ബോളിവുഡ്, സെലിബ്രിറ്റി
Published by: user_57
First published: April 8, 2021, 1:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories