നകുലനും ഗംഗയും ദുർഗാഷ്ടമി ദിനത്തിൽ വീണ്ടും കണ്ടുമുട്ടി; പിരിഞ്ഞത് സെൽഫിയുമെടുത്ത്

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നാണ് ഇരുവരും ചിത്രം പകർത്തിയിരിക്കുന്നത്. 

news18-malayalam
Updated: October 6, 2019, 4:40 PM IST
നകുലനും ഗംഗയും ദുർഗാഷ്ടമി ദിനത്തിൽ വീണ്ടും കണ്ടുമുട്ടി; പിരിഞ്ഞത് സെൽഫിയുമെടുത്ത്
News18
  • Share this:
മലയാളികള്‍ക്ക് പ്രിയപ്പെട്ട നകുലനും ഗംഗയും വീണ്ടുംകണ്ടുമുട്ടി. അതുംദുർഗാഷ്ടമി ദിനത്തിൽ. പക്ഷെ സിനിമയിലേതു പോലെ നാഗവല്ലിയാകാതെ രണ്ടു പേരും സെൽഫിയുമെടുത്ത് സന്തോഷത്തോടെ പിരിഞ്ഞു. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ പതിഞ്ഞുപോയ രണ്ടു കഥാപാത്രങ്ങളാണ് നകുലനും ഗംഗയും. നകുലനായി സുരേഷ് ഗോപിയും ഗംഗയായി ശോഭനയുമാണ് വെള്ളിത്തിരയിലെത്തിയത്.

ഈ ദുർഗാഷ്ടമി ദിനത്തിലും ഇരുവരും വീണ്ടും കണ്ടുമുട്ടി. കൂടിക്കാഴ്ചയ്ക്കിടെ ശോഭനയ്ക്കൊപ്പമുള്ള സെൽഫി സുരേഷ് ഗോപിയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

'നകുലന്‍ ഗംഗയുമായി ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍.' എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്. ശോഭനായാണ്  സെൽഫി പകർത്തിയിരിക്കുന്നത്.സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും.  അനൂപിന്റെ ആദ്യ ചിത്രത്തിലെ സുരേഷ് ഗോപി നകുലനായും ശോഭന ഗംഗയായുമാണ് വെള്ളിത്തിരയിലെത്തുന്നത്.  പക്ഷെ ഇത് മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമല്ല. സുരേഷ് ഗോപിയും ശോഭനയ്ക്കും ഒപ്പം നസ്രിയയും ചിത്രത്തിലുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയാണ് ശോഭനയുടെ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. ശേഷം നൃത്ത പരിപാടികളുടെ തിരക്കിലായി ശോഭന. വളരെ വ്യത്യസ്ത വേഷത്തിലാവും സുരേഷ് ഗോപിയെത്തുക.Also Read മലയാളികൾക്ക് പ്രിയപ്പെട്ട നകുലനും ഗംഗയും വീണ്ടും

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading