• HOME
 • »
 • NEWS
 • »
 • film
 • »
 • 'നാല്പത്തഞ്ചാമത്തെ നദി'യുടെ കഥ റൂട്സ് ഒടിടിയിൽ

'നാല്പത്തഞ്ചാമത്തെ നദി'യുടെ കഥ റൂട്സ് ഒടിടിയിൽ

വി. എൻ. ഗോപിനാഥ പിള്ളയെന്ന അസാധാരണ പരിസ്ഥിതി പ്രവർത്തകന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് 'നാല്പത്തഞ്ചാമത്തെ നദി'

വി. എം. ഗോപിനാഥ പിള്ള

വി. എം. ഗോപിനാഥ പിള്ള

 • Last Updated :
 • Share this:
  1985ൽ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമീണൻ യാദൃശ്ചികമായി തുടങ്ങിവെച്ച ഇടപെടലുകളാണ് കേരളത്തിൽ ആദ്യമായി നദീസംരക്ഷണത്തിനായി നിയമമുണ്ടാകുന്നതിന് വഴി തെളിച്ചതെന്ന് അധികമാർക്കും അറിയില്ല. വി. എൻ. ഗോപിനാഥ പിള്ളയെന്ന ആ അസാധാരണ പരിസ്ഥിതി പ്രവർത്തകന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററിയാണ് 'നാല്പത്തഞ്ചാമത്തെ നദി'

  തന്റെ വീടിനു സമീപത്തെ മണിമലയാറിൽ നിന്ന് മണൽവാരുന്നതിന് നിയന്ത്രണം കൊണ്ടുവരുന്നതിനായി നടത്തിയ ശ്രമങ്ങൾ ഗോപിനാഥ പിള്ളയെ പരിസ്ഥിതി പ്രവർത്തനമെന്ന വലിയ ലോകത്തേക്കെത്തിക്കുകയായിരുന്നു.

  പിന്നീടുള്ള മൂന്നു പതിറ്റാണ്ട് ആറന്മുള വിമാനത്താവള വിവാദവും, ചെമ്പന്മുടി പാറമട സമരവുമടക്കം കേരളത്തിലങ്ങോളമിങ്ങോളം നിരവധി പരിസ്ഥിതി വിഷയങ്ങളിൽ ഗോപിനാഥ പിള്ള സജീവമായിരുന്നു. കോടതിയും നിയമസംവിധാനവുമുപയോഗിച്ച് പ്രകൃതി ചൂഷണത്തെ തടയാൻ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളാണ് പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ഗോപിനാഥ പിള്ളയെ വേറിട്ടു നിർത്തുന്നത്.

  മുപ്പത് മിനുട്ട് ദൈർഘ്യമുള്ള ഡോക്യൂമെന്ററിയിൽ വിവിധ കാലങ്ങളിൽ ഗോപിനാഥ പിള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ അദ്ദേഹത്തിന്റെ ജീവിതം പറയുന്നു.

  പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങളിൽ ഇടപെടുകയും അവക്ക് പരിഹാരം കാണുകയും ചെയ്യുന്ന ഒരുപാട് ആക്ടിവിസ്റ്റുകളിൽ നിന്നും ഗോപിനാഥ പിള്ളയെ വേറിട്ട് നിർത്തുന്നത് സർക്കാരിന്റെ നയ രൂപീകരണ തലത്തിൽ അദ്ദേഹം നടത്തുന്ന ഇടപെടലുകളാണെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ പറയുന്നു.  കേരള ഹൈക്കോടതിയിലും ഒട്ടനേകം പരിസ്ഥിതി സമരമുഖങ്ങളിലും ഗോപിനാഥ പിള്ള നടത്തിയ ഇടപെടലുകൾ അദ്ദേഹവുമായി സഹകരിച്ചിട്ടുള്ള അഭിഭാഷകരും ആക്റ്റിവിസ്റ്റുകളും മാധ്യമപ്രവർത്തകരുമൊക്കെ പങ്കുവെക്കുന്നതിലൂടെയാണ് 'നാൽപത്തഞ്ചാമത്തെ നദിയുടെ' ആഖ്യാനം പുരോഗമിക്കുന്നത്. മണിമലയാറിന്റെയും പൊന്തൻപുഴ വനത്തിന്റെയും പശ്ചാത്തലത്തിൽ ഗോപിനാഥ പിള്ള തന്റെ ജീവിതാനുഭവങ്ങളും ബോധ്യങ്ങളും പങ്കുവെക്കുകയും ചെയ്യുന്നു.

  "പരിസ്ഥിതിയെന്നാൽ മനുഷ്യന് ശുദ്ധവായുവും വെള്ളവും കിട്ടണം. അതിനാവശ്യമായവ വരും തലമുറക്ക് കൂടി കരുതി വെക്കണം" ഇതാണ് താൻ മനസിലാക്കുന്നതെന്ന് പറയുന്നിടത്ത് ഗോപിനാഥ പിള്ള തന്റെ നിലപാട് വ്യക്തമാക്കുന്നു.

  ഇക്കോളജി എന്ന് വാക്ക് കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ഗോപിനാഥ പിള്ള തന്റെ സഹജാവബോധം കൊണ്ട് പ്രകൃതിയെ സംരക്ഷിക്കാനിറങ്ങിതിരിച്ചതിനെ തുടർന്ന് നേരിടേണ്ടി വന്ന തീക്ഷ്ണാനുഭവങ്ങൾ കവിയും പരിസ്ഥിതി പ്രവർത്തകനുമായ ജെയിംസ് കണ്ണിമല ഈ ഡോക്യൂമെന്ററിയിൽ ഓർത്തെടുക്കുന്നു.

  റൂട്സ് വീഡിയോ ആണ് മാധ്യമപ്രവർത്തകനായ ജി രാഗേഷ് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്. കാമറ: ജിജോ എബ്രഹാം, എഡിറ്റിംഗ്: പിന്റോ വർക്കി, ശബ്ദം: ധനേഷ്

  Summary: Nalpathanjamathe Nadi is a docu film releasing on Roots digital platform. The film sketches the life of environmentalist V.N. Gopinatha Pillai, who was a pioneer in launching extensive campaign for the protection of rivers in Kerala. He was detrimental in several environmental movements across the state
  Published by:user_57
  First published: