കൊച്ചി: യുവ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിസിരിക്കെയാണ് മനുവിന്‍റെ അന്ത്യം. കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്.
അഹാന കൃഷ്ണ, അർജുൻ അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, ലെന, ലാൽ തുടങ്ങിയ വൻ താരനിര ചിത്രമായ നാൻസി റാണിയുടെ സംവിധായകനാണ് മനു ജെയിംസ്. മനുവിന്‍റെ കന്നി ചിത്രമായ നാൻസി റാണി പുറത്തിറങ്ങാനിരിക്കെയാണ് അവിചാരിത വിയോഗം.
2004ൽ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യുരിയസ് എന്ന ചിത്രത്തിലൂടെ ബാല താരമായി ചലച്ചിത്രമേഖലയിലെത്തിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.