വിവാദ പരാമര്‍ശങ്ങളിലൂടെയും പ്രവര്‍ത്തിയിലൂടെയും ധാരാളം വിമര്‍ശനങ്ങള്‍ നേടിയിട്ടുള്ള തെലുങ്ക് താരമാണ് ബാലകൃഷ്ണ. ഇപ്പോള്‍ ഓസ്കാര്‍ ജേതാവ് റഹ്മാനെതിരെയും രാജ്യത്തെ പരമോന്നത പുരസ്കാരമായ ഭാരതരത്നക്കെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാവുകയാണ്. ഒരു തെലുങ്ക് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണയുടെ പരമാര്‍ശം.
'അവാര്‍ഡുകളെല്ലാം എന്റെ കാല്പാദത്തിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നല്‍കിയിരിക്കുന്ന സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ ആര് റഹ്മാന് എന്ന ഒരാള്‍ ഓസ്കാര്‍ അവാര്‍ഡ് വാങ്ങിയതായി ഞാന്‍ കേട്ടു. ആരാണായാള്, എനിക്കറിയില്ല. ഭാരതരത്ന പുരസ്കാരമൊക്കെ എന്റെ അച്ഛന് എന്‍ടിആറിന്റെ കാലി നഖത്തിന് തുല്യമാണ്. ഞാനോ എന്റെ കുടുംബമോ അല്ല ഈ അവര്‍ഡുകളാണ് മോശം' എന്നായിരുന്നു ബാലകൃഷ്ണയുടെ പരാമര്‍ശം.
അതേസമയം ബോളിവുഡ് സംവിധായകനായ ജയിംസ് കാമറൂണിനോട് സ്വയം താരതമ്യപ്പെടുത്തിയിരിക്കുകയാണ് ബാലകൃഷ്ണ. 'എന്റെ ഷൂട്ടിംഗ് വളരെ വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജയിംസ് കാമറൂണിനെപ്പോലെ വാര്‍ഷങ്ങളോളം നീട്ടുന്ന ഷൂട്ടിംഗില്‍ നിന്ന് വ്യത്യസ്തമായിരിക്കും. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും ഹിറ്റാക്കാനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു' ബാലകൃഷ്ണ പറയുന്നു.
നന്ദനമുരി ബാലകൃഷ്ണയുടെ പരാമര്‍ശങ്ങള്‍ വിവാദമായി മാറിയിരിക്കുകയാണ്. നിരവധി പേര് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. അതേസമയം ബോയപതി ശ്രീനുവിനൊപ്പമുള്ള അഖന്ദ എന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.