തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഭയന്ന് പ്രശസ്തര്‍ പല വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ മടിക്കുന്നതായി നടിയും സംവിധായികയുമായ നന്ദിതാദാസ്. സോഷ്യല്‍ മീഡിയ ഒരു മികച്ച പ്ലാറ്റ്ഫോമാണെങ്കിലും സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പലതരത്തിലുള്ള വിമര്‍ശനങ്ങളേയും നേരിടേണ്ടിവരുമെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ചുള്ള ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
ജനാധിപത്യത്തിലെ പൊതുയിടങ്ങള്‍ നഷ്ടപ്പെടുകയാണ്. അത് വീണ്ടെടുക്കാന്‍ സ്വതന്ത്ര ചിന്താഗതിക്കാര്‍ ഒരുമിക്കണം. അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതണമെന്നും അവര്‍ വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തിനനുകൂലമായ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്നും നന്ദിത ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞിരുന്നു.
Also Read: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു: നന്ദിത ദാസ്
ജനാധിപത്യത്തില്‍ സെന്‍സര്‍ഷിപ്പിന് സ്ഥാനമില്ലെന്ന് മലയാളി സംവിധായകന് ജയന് ചെറിയാന് പറഞ്ഞു. അവകാശങ്ങള്‍ നഷ്ടപ്പെടുമ്പോഴുള്ള നിശബ്ദത ഫാസിസ്റ്റുകള്‍ മുതലെടുക്കുകയാണെന്നും ഭരണകൂടത്തിനെതിരെ സംസാരിക്കാനുള്ള അവകാശത്തെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം കമല്‍ മോഡറേറ്ററായിരുന്നു. അക്കാദമി ചെയര്മാന് കമല്‍, ചെലവൂര്‍ വേണു എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Iffk, International film festival, International Film Festival of Kerala