മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയതിനു ശേഷം പുതിയ പാട്ടുമായി നഞ്ചിയമ്മ. പ്രശസ്ത സംഗീത സംവിധായകനും കീറ്റാർ പെർഫോർമറുമായ സുമേഷ് കൂട്ടിക്കലിനും തീവ്ര ബാൻഡിനുമൊപ്പമാണ് നഞ്ചിയമ്മ എത്തുന്നത്.
'കൂപ്പേമാട് എന്ന വീഡിയോ ഗാനം ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു. പവർ നിക്സ് ആണ് ആൽബം പുറത്തിറക്കിയത്. ഇരുള വിഭാഗത്തിന്റെ വരികളും സംഗീതവുമാണ് പുതിയ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു
'കാഴ്ച' സിനിമയിൽ മമ്മൂട്ടിയുടെ അച്ഛൻ വേഷം ചെയ്ത നെടുമ്പ്രം ഗോപി (Nedumpuram Gopi) അന്തരിച്ചു. 85 വയസ്സായിരുന്നു. സീരിയൽ രംഗത്തും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു. കാളവർക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡൻ, തനിയെ, ആനന്ദഭൈരവി, ഉൽസാഹ കമ്മിറ്റി, ആലിഫ് എന്നിവയാണ് മറ്റു ചിത്രങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Nanjiyamma