നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രണ്ടാഴ്ച മുൻപ് ഉമ്മയെ നഷ്ടമായി; ഇപ്പോൾ ഉപ്പയെയും; ഏകയായി നൗഷാദിന്റെ 13വയസുകാരി മകൾ നഷ്​വ

  രണ്ടാഴ്ച മുൻപ് ഉമ്മയെ നഷ്ടമായി; ഇപ്പോൾ ഉപ്പയെയും; ഏകയായി നൗഷാദിന്റെ 13വയസുകാരി മകൾ നഷ്​വ

  മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിനൊപ്പം പിതാവ്​ തിരികെ വരുമെന്ന പ്രതീക്ഷയിലുമായിരുന്നു നഷ്​വ. അതും അസ്ഥാനത്താക്കിയാണ്​ നൗഷാദിന്റെ മടക്കം.

  file photo

  file photo

  • Share this:
   പ്രശസ്ത പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ മരണം മലയാളികൾക്കാകെ നൊമ്പരമായി. നൗഷാദിന്റെ ഏക മകൾ നഷ്​വയെ കുറിച്ചോർക്കുമ്പോൾ അതിനെക്കാൾ ദുഃഖമാണ്. രണ്ടാഴ്ച മുമ്പാണ്​ നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചത്​. ഇപ്പോൾ നഷ്​വയെ തനിച്ചാക്കി നൗഷാദ്​ കൂടി യാത്രയായിരിക്കുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിലുണ്ടായ ഈ ഇരട്ട ദുരന്തം 13കാരിയായ നഷ്​വയെ തളർത്തരുതേ എന്ന പ്രാർത്ഥനയിലാണ് നൗഷാദിന്റെ സുഹൃത്തുക്കളും.

   ഒരു മാസമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്​. രോഗങ്ങളോട്​ പൊരുതി കൊണ്ടിരിക്കെ ഭാര്യ ഷീബ രണ്ടാഴ്ച മുമ്പ്​ മരിച്ചത്​ നൗഷാദിനെ വല്ലാതെ തളർത്തിയിരുന്നു. ഭാര്യയുടെ മൃതദേഹം ഐ സി യുവിൽ കിടന്നാണ് അദ്ദേഹം കണ്ടത്. മാതാവിന്റെ മരണം നൽകിയ മാനസികാഘാതത്തിനൊപ്പം പിതാവ്​ തിരികെ വരുമെന്ന പ്രതീക്ഷയിലുമായിരുന്നു നഷ്​വ. അതും അസ്ഥാനത്താക്കിയാണ്​ നൗഷാദിന്റെ മടക്കം. ദീർഘ നാളത്തെ ചികിത്സയ്ക്കു ശേഷമാണ്​ നൗഷാദ്​- ഷീബ ദമ്പതികൾക്ക്​ മകൾ ജനിച്ചത്​.

   പെരുമാറ്റത്തിൽ സൗമ്യത പുലർത്തിയ പ്രിയങ്കരനായ നൗഷാദിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് സിനിമാ ലോകത്തെ സുഹൃത്തുക്കളും. അവർക്കും നഷ്​വയുടെ ഈ നഷ്ടം വിശ്വസിക്കാനാകുന്നില്ല. 'അത്രയും പ്രിയപ്പെട്ട എന്റെ നൗഷുമോൻ യാത്രയായി..ഷീബയുടെ അടുത്തേയ്ക്ക്.. ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സ്വർഗത്തിൽ അവർ ഒരുമിച്ചു. സ്നേഹിതാ... പ്രിയപ്പെട്ടവൾക്കൊപ്പം അവിടെ വിശ്രമിക്കുക.. പരമകാരുണികനായ അള്ളാഹു ഭൂമിയിൽ നഷ്‌വ മോളെ ചേർത്തു പിടിച്ചു കൊള്ളും' - നിർമാതാവ്​ ആ​ന്റോ ജോസഫ് ഫേസ്​ബുക്കിൽ കുറിച്ചത്​ ഇങ്ങനെയാണ്.

   Also Read- മലയാള സിനിമാ പ്രവർത്തകർക്ക് ആഘോഷങ്ങൾ സമ്മാനിച്ചയാൾ; നൗഷാദിന് ആദരാഞ്ജലിയുമായി സിനിമാ ലോകം

   'അദ്ദേഹത്തിന്‍റെ ചിരിക്കുന്ന മുഖം മനസിൽ നിന്നു മായുന്നില്ല. 13 വയസുള്ള നഷ്‌വ എന്ന മോളാണ് ഇക്കയ്ക്കുള്ളത്. നഷ്‌വയെ നമ്മുക്ക് ചേർത്തുനിർത്താം'- എന്നായിരുന്നു നിർമാതാവും പ്രോജക്​ട്​ ഡിസൈനറുമായ എൻ എം ബാദുഷയുടെ വാക്കുകൾ. ഒരുമിച്ചൊരു സിനിമ ചെയ്യണമെന്ന ഇരുവരുടെയും ആഗ്രഹം നടക്കാതെ പോയതിന്റെ വിഷമവും ബാദുഷ പങ്കുവെക്കുന്നു. 'ഒരുമിച്ച് സിനിമകൾ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ പറയുമായിരുന്നു. എന്നാൽ, ഇതുവരെ അത് യാഥാർഥ്യമായില്ല. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യാൻ ഭാഗ്യമുണ്ടായില്ലെങ്കിലും വലിയ ഇഷ്​ടമായിരുന്നു എന്നെ, എനിക്ക് അദ്ദേഹത്തെയും. ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞു-'മോനെ എനിക്കൊരു സിനിമ ചെയ്യണമെടാ' എന്ന്​. അദ്ദേഹത്തിന് ഏറ്റവുമിഷ്​ടമുള്ള ടീമായ ഷാഫിയെയും ബെന്നി പി. നായരമ്പലത്തെയും ബിജു മേനോനെയും വച്ച് ഞാനൊരു പ്രൊജക്ട് പറയുകയും അത് അദ്ദേഹത്തിന് ഇഷ്ടപ്പെടുകയും ചെയ്തു.

   അസുഖം ഭേദമായി വന്നുകഴിയുമ്പോൾ എനിക്ക് നീ ആദ്യമത് ചെയ്തു തരണമെന്നും പറഞ്ഞു. അതെല്ലാം ഞാൻ സെറ്റ് ചെയ്തു വച്ചിരുന്നതുമാണ്. പക്ഷേ അതിനൊന്നും നിൽക്കാതെ അദ്ദേഹം യാത്രയായി'- ബാദുഷ പറയുന്നു. ഏറെ പ്രിയങ്കരനായ നൗഷാദിന് സിനിമാ ലോകം ആദരാഞ്ജലികൾ അർപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ, മഞ്​ജു വാര്യർ, ദിലീപ്, ബി. ഉണ്ണികൃഷ്ണൻ, ആസിഫ് അലി, മനോജ് കെ. ജയൻ, അജു വർഗീസ്, വിനയ് ഫോർട്ട് തുടങ്ങി ഒട്ടേറെപേർ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.
   Published by:Rajesh V
   First published:
   )}