• HOME
  • »
  • NEWS
  • »
  • film
  • »
  • National Film Award | ഡബ്ബ് ചെയ്ത ചിത്രത്തിന് സിങ്ക് സൗണ്ട് അവാർഡ്; നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിച്ചുവെന്ന് ജൂറി

National Film Award | ഡബ്ബ് ചെയ്ത ചിത്രത്തിന് സിങ്ക് സൗണ്ട് അവാർഡ്; നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിച്ചുവെന്ന് ജൂറി

പൂര്‍ണ്ണമായും ഡബ്ബ് ചെയ്ത 'ദൊള്ളു' എന്ന കന്നഡ ചിത്രത്തിനാണ് സിങ്ക് സൗണ്ട് അവാർഡ് നൽകിയത്.

  • Last Updated :
  • Share this:
    ഡബ്ബ് ചെയ്ത ചിത്രത്തിന് സിങ്ക് സൗണ്ട് അവാർഡ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ദേശീയചലച്ചിത്ര അവാർഡ് ജൂറി.സിങ്ക് സൗണ്ട് ചിത്രമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചതെന്ന് ജൂറി പറഞ്ഞു. പൂര്‍ണ്ണമായും ഡബ്ബ് ചെയ്ത 'ദൊള്ളു' എന്ന കന്നഡ ചിത്രത്തിനാണ് സിങ്ക് സൗണ്ട് അവാർഡ് നൽകിയത്.

    നിർമ്മാതാക്കൾ തന്ന വിവരങ്ങൾ തെറ്റിധരിപ്പിച്ചുവെന്ന് ജൂറി പറ‌ഞ്ഞു.സിനിമ കണ്ടപ്പോൾ സിങ്ക് സൗണ്ടല്ലെന്ന് മനസിലായില്ലെന്ന് ജൂറി അംഗം വിജി തമ്പി പറഞ്ഞു. ജോബിൻ ജയറാം എന്നയാളാണ് അവാർഡ് നേടിയത്.


    13 പുരസ്കാരങ്ങളാണ് മലയാള സിനിമയ്ക്ക് ഇക്കുറി ലഭിച്ചത്. ഇതിന് പുറമെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ അപർണ ബാലമുരളി, മികച്ച തിരക്കഥയുടെ ഭാഗമായ മലയാളി ശാലിനി ഉഷയും നേട‌ി. മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം തുടങ്ങിയ പുരസ്കാരങ്ങളെല്ലാം മലയാള സിനിമയ്ക്കാണ്.

    അയ്യപ്പനും ​കോശിക്കും മാത്രം നാല് പുരസ്കാരങ്ങളാണ് ലഭിച്ചത്. സച്ചിക്ക് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചു. 'കലക്കാത്താ സന്ദനമേലേ' നാടൻ പാട്ടിനാണ് അട്ടപ്പാടി സ്വദേശിയായ നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടിയത്. ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചത്. സംഘട്ടനം ഒരുക്കിയ മാഫിയ ശശിക്കും സംഘത്തിനും അവാർഡ് ലഭിച്ചു.
    Published by:Jayesh Krishnan
    First published: