തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നേട്ടമുണ്ടാക്കി മലയാളം, തമിഴ് ചിത്രങ്ങൾ. മലയാളത്തിന് 12 ഉം തമിഴിന് 10 ഉം പുരസ്കാരങ്ങളാണ് ലഭിച്ചത്. ഉള്ളടക്കത്തിനൊപ്പം സാങ്കേതികമായും മികവ് പ്രകടിപ്പിക്കുന്ന സിനിമകൾ ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതലായി വരുന്നുവെന്നാണ് ഈ അവാർഡ് നേട്ടം തെളിയിക്കുന്നത്. ഇതിനൊപ്പം ഇത്തവണ പ്രാദേശിക ജൂറിയുടെ ശുപാർശകളും നേട്ടമായി. തിരക്കഥാകൃത്ത് സജീവ് പാഴൂർ, സംവിധായകനും എഴുത്തുകാരനുമായ വിഷ്ണുമോഹൻ ഉൾപ്പടെ അഞ്ച് പേർ സൗത്ത് ഇന്ത്യൻ ജൂറിയിലും മലയാളത്തിന്റെ പ്രതിനിധിയായി വിജി തമ്പി അന്തിമ ജൂറിയിലും അംഗമായിരുന്നു. ജൂറിയുടെ കൃത്യമായ നിരീക്ഷണവും ശുപാർശകളും അന്തിമ ഫലപ്രഖ്യാപനത്തിൽ പ്രതിഫലിക്കുകയും ചെയ്തു.
സംവിധായകൻ രവി കെമു (കശ്മീര്) അധ്യക്ഷനായ ദക്ഷിണേന്ത്യൻ സിനിമകളുടെ അവാർഡ് നിർണയ കമ്മിറ്റിയിൽ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സജീവ് പാഴൂർ, മേപ്പടിയാന്റെ സംവിധായകൻ വിഷ്ണു മോഹൻ, തമിഴ്നാട്ടിൽ നിന്നുള്ള ചലച്ചിത്ര നിരൂപക അനുപമ, പ്രമോദ് കുർസിമ (മുംബൈ) എന്നിവരും അംഗങ്ങളായിരുന്നു.
Also Read-
68th National Film Awards| നഞ്ചിയമ്മ മുതൽ സച്ചി വരെ; മലയാളം തിളങ്ങുന്നത് 15 പുരസ്കാരങ്ങളിലൂടെമലയാളത്തിൽ നിന്ന് 40 ചിത്രങ്ങളാണ് ഇത്തവണ പ്രാദേശിക ജൂറിക്ക് മുന്നിലെത്തിയത്. 90ഓളം ചിത്രങ്ങൾ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നുമുണ്ടായിരുന്നു.
ജൂറി തെരഞ്ഞെടുത്ത് അയച്ച 90 ശതമാനം ചിത്രങ്ങളും പുരസ്കാരത്തിന് അർഹമായെന്നതാണ് പ്രത്യേകത. ഓരോ പുരസ്കാരവും തെരഞ്ഞെടുക്കാനുള്ള കാരണമടക്കം കൃത്യമായി വിവരിച്ചുകൊണ്ടാണ് പ്രാദേശിക കമ്മിറ്റി അന്തിമ ജൂറിക്ക് അയച്ചത്. ആശയവിനിമയത്തിലുണ്ടായ വ്യക്തതയാണ് അർഹമായ സിനിമകൾക്ക് തന്നെ പുരസ്കാരങ്ങൾ ലഭിക്കാൻ സഹായകമായതും. മികച്ച മലയാള സിനിമ, മികച്ച ഗായിക, മികച്ച സംവിധായകൻ അടക്കമുള്ള തെരഞ്ഞെടുപ്പുകളിൽ ഇത് വ്യക്തമാണ്.
![]()
Also Read-
68ാമത് ദേശീയ ചലച്ചിത്രപുരസ്കാരം: സച്ചി മികച്ച സംവിധായകൻ, സൂര്യ, അജയ് ദേവ്ഗൺ നടന്മാർ, അപർണ ബാലമുരളി നടി; ബിജു മേനോൻ സഹനടൻബിഗ്ബജറ്റ് സിനിമകളിലും കളക്ഷനിലുമെല്ലാം ബോളിവുഡിന് ശക്തമായ വെല്ലുവിളി ഉയർത്തുന്ന തെന്നിന്ത്യൻ സിനിമ, ഉള്ളടക്കത്തിലെ വ്യത്യസ്തതയും വേറിട്ട ദൃശ്യാനുഭവവും ലാളിത്യവും കൊണ്ടും അദ്ഭുതം തീർക്കുകയാണെന്ന് നിസംശയം പറയാം. ഒടിടി സാധ്യതകൂടി വന്നതോടെ തെന്നിന്ത്യൻ സിനിമകൾക്ക് ഭാഷകളുടെ അതിർവരമ്പുകളില്ലാതെ പ്രചാരം വർധിക്കുകയാണ്. ദേശീയതലത്തിൽ തന്നെ മലയാളം, തമിഴ് സിനിമകൾക്ക് ലഭിക്കുന്ന അംഗീകാരം പുത്തൻ സിനിമാ പ്രവർത്തകർക്ക് പ്രചോദനമാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.